വേനല്‍ക്കാലത്ത്, ചൂട് കൂടിയ അന്തരീക്ഷത്തില്‍ ക്ഷീണം തോന്നിയാല്‍ ചായയും കാപ്പിയും കഴിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തില്‍ നിന്ന് വീണ്ടും ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കുന്നതിലേക്കും അനുബന്ധപ്രശ്നങ്ങളിലേക്കുമെല്ലാം ഇത് നയിക്കാം.പതിവായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറുണ്ടെങ്കില്‍ ഇതിനുള്ള കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത് ഭക്ഷണത്തിലെ തന്നെ പോരായ്കകള്‍ മൂലമാകാം. പോഷകങ്ങള്‍ ആവശ്യത്തിന് എത്തിതിരിക്കുന്നത് തന്നെ പ്രധാന കാരണം.
ഒന്ന്...
പഴവും പാലും ഒരുമിച്ച് മിക്സിയിലടിച്ച് സ്മൂത്തിയാക്കി കഴിക്കുന്നത് നല്ലതാണ്. പഴം മധുരമില്ലാത്ത തൈരില്‍ അടിച്ച് ലസ്സിയാക്കി കഴിക്കുന്നതും നല്ലതാണ്. ഇതിലേക്ക് അല്‍പം ബദാം, ഡ്രൈ ഫ്രൂട്ട്സ് എല്ലാം ചേര്‍ക്കാം.
രണ്ട്...
വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഹെര്‍ബല്‍ ചായകളും ഇത്തരത്തില്‍ തളര്‍ച്ചയെ പരിഹരിക്കാൻ സഹായിക്കും. ഗ്രീൻ ടീ, ഏലയ്ക്കയിട്ട ഗ്രീൻ ടീ, തേൻ ചേര്‍ത്ത ഗ്രൻ ടീ, അതുപോലെ ചുക്ക് ചായ, പാലൊഴിക്കാത്ത ഇഞ്ചിച്ചായ എന്നിങ്ങനെ പല തരത്തില്‍ പോകുന്നു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെര്‍ബല്‍ ചായകളുടെ ലിസ്റ്റ്.
മൂന്ന്...
മാതളം ജ്യൂസ് കഴിക്കുന്നതും ഉന്മഷം കൂട്ടാൻ സഹായിക്കും. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു ഫ്രൂട്ട് കൂടിയാണ് മാതളം. വൈറ്റമിൻ-സി, വൈറ്റമിൻ-കെ, വൈറ്റമിൻ-ഇ, മാംഗനീസ്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് മാതളം.
നാല്...
തണ്ണിത്തൻ ജ്യൂസും ഇത്തരത്തില്‍ തന്നെ കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് വേനലില്‍. ഇതിനൊപ്പം ചിയ സീഡ്സ് കൂടി ചേര്‍ക്കുന്നതും നല്ലതാണ്. വൈറ്റമിൻ-സി, അയേണ്‍ എന്നിവയാലെല്ലാം സമ്പന്നമായ തണ്ണിമത്തൻ ശരീരത്തിന് തണുപ്പേകുകയും ഉന്മേഷം വര്‍ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
അഞ്ച്...
ക്ഷീണവും തളര്‍ച്ചയും അകറ്റാൻ ഏറ്റവും നാച്വറല്‍ ആയി ആശ്രയിക്കാവുന്നൊരു പാനീയമാണ് കരിക്ക്. പല ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. പ്രത്യേകിച്ച് വേനലില്‍ നിര്‍ജലീകരണം തടയുന്നതിനും കരിക്ക് കഴിക്കാവുന്നതാണ്.