വൃക്ക രോഗങ്ങൾ പലപ്പോഴും മനുഷ്യരുടെ നിശബ്ദ കൊലയാളികളാണ്. ഇത് ജീവിത നിലവാരത്തെ വലിയ തോതിൽ ബാധിക്കും. ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക തുടങ്ങി വൃക്കരോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. നിങ്ങളുടെ കിഡ്‌നിയെ ആരോഗ്യത്തോടെ നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതൊക്കെയാണ്..
വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയുൾപ്പെടെ നിരവധി സഹായകമായ സംയുക്തങ്ങളും വിറ്റാമിനുകളും കാബേജിൽ അടങ്ങിയിരിക്കുന്നു, കൂടാതെ സ്വാഭാവികമായും സോഡിയം കുറവാണ്. കാബേജിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മല വിസർജനം സുഗമമാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.
ഉയർന്ന അളവിൽ വിറ്റാമിനുകൾ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാനും അമിതവണ്ണത്തെ ചെറുക്കാനും സഹായിക്കുന്നു. ഉള്ളിയിൽ വിറ്റാമിൻ സി, മാംഗനീസ്, വിറ്റാമിൻ ബി, പ്രീബയോട്ടിക് നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ ബി6, വൈറ്റമിൻ സി, സൾഫർ സംയുക്തങ്ങൾ, മാംഗനീസ് എന്നിവ വെളുത്തുള്ളിയിലുണ്ട്. പ്രോട്ടീനിൽ വളരെ ഉയർന്നതാണ് മുട്ടയുടെ വെള്ള, ഇത് വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ആപ്പിളിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് വൃക്ക തകരാറുമായി ബന്ധപ്പെട്ട അപകട ഘടകങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. വൃക്കയുടെ ആരോഗ്യം നിലനിർത്താൻ കൂടുതൽ വിറ്റാമിൻ സി കഴിക്കേണ്ടതുണ്ട്, സിട്രസ് പഴങ്ങൾ അതിനുള്ള ഏറ്റവും നല്ല ഉറവിടമാണ്. സിട്രസ് പഴങ്ങളിൽ ഓറഞ്ച്, നാരങ്ങ മുതലായവ ഉൾപ്പെടുന്നു.