ഉപ്പ് അമിതമായി കഴിക്കുന്നത് കൊണ്ടുള്ള ദോഷഫലങ്ങൾ മനസ്സിലാക്കാം..

New Update

ത്ര രുചികരമായ ഭക്ഷണമായാലും അതില്‍ ഉപ്പ് ഇല്ലെങ്കില്‍ അതൊരു പോരായ്മയാണ്. എന്നാല്‍ ഈ ഉപ്പ് അമിതമായി കഴിക്കുന്നത് നമ്മുടെ ഹൃദയത്തെ ദോഷമായി ബാധിച്ചേക്കാം. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ആളുകള്‍ ശുപാര്‍ശ ചെയ്യുന്നതിന്റെ ഇരട്ടിയിലധികം ഉപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഇതുമൂലം രക്തസമ്മര്‍ദ്ദവും ഹൃദയ സംബന്ധമായ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചതായുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisment

publive-image

ലോകമെമ്പാടുമുളള ഉപ്പിന്റെ അമിത ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയാണ് ലോകാരോഗ്യ സംഘടന ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ മൂലം 70 ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഈ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയം രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഇതുമൂലം ഹൃദയവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പ് കൂടാതെ സംസ്‌കരിച്ച, ടിന്നിലടച്ചതോ പാക്കറ്റുകളിലോ ലഭിക്കുന്ന റെഡിമെയ്ഡ് ഭക്ഷണത്തിന്റെ ഉപയോഗം വര്‍ധിച്ചു. ഇതില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്.

ഇത്തരത്തില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പും പുറത്തുനിന്നുള്ള ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഉപ്പു കൂടിയാകുമ്പോള്‍ ശരീരത്തില്‍ ഉപ്പിന്റെ അളവ് വളരെ ഉയര്‍ന്നതാകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഇത് അനുഭവപ്പെടില്ലെങ്കിലും ഈ ഉപ്പ് പതുക്കെ ശരീരത്തില്‍ അതിന്റെ പ്രഭാവം കാണിക്കുകയും ഒരു ദിവസം അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യാം.

2030ഓടെ ഉപ്പിന്റെ ഉപയോഗം 30 ശതമാനം കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. ഇതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു . ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം ദൈനംദിന ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, നിങ്ങള്‍ ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറച്ചാലും രുചിയ്ക്ക് പ്രശ്‌നമാകില്ല കാരണം ഉടന്‍ തന്നെ നമ്മുടെ ടെസ്റ്റ് ബഡ്‌സ് അതിനനുസരിച്ച് മാറും.

Advertisment