ദിനംപ്രതി ചൂട് കൂടി വരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത് എന്ന് നോക്കാം..

New Update

വര്‍ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാനുള്ള പെടാപാടിലാണ്‌ ജനങ്ങള്‍. ദിനംപ്രതി ചൂട് കൂടി വരുന്നതോടെ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. കൊടും ചൂടില്‍ സൂര്യാതപമേല്‍ക്കാനുളള സാധ്യകളും വര്‍ധിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത് എന്ന് നോക്കാം..

Advertisment

publive-image

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ അല്ലെങ്കില്‍ അല്ലെങ്കില്‍ അതിതീവ്രമായ സൂര്യരശ്മി ശരീരത്തില്‍ ഏല്‍ക്കുമ്പോള്‍ പൊള്ളലോ സമാനമായ നീറ്റലോ ഉണ്ടാകുന്നതാണ് സൂര്യാതപം. സൂര്യാതപത്തിന്റെ വ്യാപ്തി അതിന്റെ ചൂടിന്റെ തീവ്രതയെയും ഏല്‍ക്കുന്ന വ്യക്തിയുടെ ചര്‍മ്മത്തെയും ആശ്രയിച്ചിരിക്കും. തൊലിപ്പുറത്ത് നീറ്റലോടുകൂടിയ കുമിളകള്‍ രൂപപ്പെടുക, ത്വക്കിന്റെ നിറം പിങ്ക് കലര്‍ച്ച ചുവപ്പ് നിറത്തിലേക്ക് മാറുക, പൊള്ളലിനൊപ്പം തൊലിയിളകുക എന്നിവ സൂര്യാതപമേറ്റാല്‍ ശരീരത്തില്‍ പ്രകടമാകും.

പനി, തലവേദന, ഓക്കാനം, ഛര്‍ദി, തുടങ്ങിയവയും ഇതിന്റെ ഭാഗമായി വരാം. ഇവയോടൊപ്പം രക്തസമ്മദ്ദം കുറയുക, പള്‍സിലുള്ള വ്യത്യാസം, തളര്‍ച്ചയും തലകറക്കവും, ബലഹീനത, ശരീരവേദന, ശ്വസനത്തിലെ ബുദ്ധിമുട്ട്, തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം ഘട്ടങ്ങളില്‍ എത്രയും വേഗം വൈദ്യസഹായം തേടണം.സൂര്യാതപമേല്‍ക്കുന്ന വ്യക്തിയെ ഉടന്‍ തന്നെ തണലിലേക്ക് മാറ്റേണ്ടതാണ്. വസ്ത്രങ്ങള്‍ മാറ്റി, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. കാറ്റ് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കി ആരോഗ്യമനുസരിച്ച് വൈദ്യസഹായം തേടാവുന്നതാണ്.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് കഠിനമായ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക. ധാരാളം വെള്ളം കുടിക്കുക, സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കുക, നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ചായ, കാപ്പി, മദ്യം, ബിയര്‍ തുടങ്ങിയ ഒഴിവാക്കി പകരം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. പോളിസ്റ്ററിന്റെയോ നൈലോണിന്റെയോ കട്ടിയുളള വസ്ത്രങ്ങള്‍ക്ക് പകരം അയഞ്ഞ പരുത്തി, വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

Advertisment