ഗ്യാസ് മൂലം പ്രയാസപ്പെടുന്നവര്‍ നിയന്ത്രിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം....

New Update

നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവയില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെടാറുള്ളൊരു പ്രശ്നമാണ് ദഹനപ്രശ്നം. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, മലബന്ധം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെല്ലാം ഇതുമൂലമുണ്ടാകാം. കാര്യമായും ഭക്ഷണത്തില്‍ തന്നെയാണ് ദഹപ്രശ്നം പതിവായിട്ടുള്ളവര്‍ ശ്രദ്ധിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുകയോ, നിയന്ത്രിക്കുകയോ അതുപോലെ ചിലത് ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുകയുമെല്ലാം ചെയ്യേണ്ടിവരാം.

Advertisment

publive-image

പരിപ്പ് - പയര്‍ വര്‍ഗങ്ങള്‍...

പരിപ്പ്, ബീൻസ്, രാജ്‍മ, ചന്ന എന്നിങ്ങനെയുള്ള പരിപ്പ്- പയര്‍ വര്‍ഗങ്ങളെല്ലാം ഗ്യാസ് പ്രശ്നങ്ങള്‍ ഇരട്ടിപ്പിക്കും. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന ഭക്ഷണങ്ങളായതിനാല്‍ തന്നെ ഇവ കഴിക്കാതിരിക്കരുത്. എന്നാല്‍ ദിവസവും കഴിക്കുന്ന അളവ് നിജപ്പെടുത്താൻ ശ്രമിക്കുക.

ചില പച്ചക്കറികളും...

പൊതുവെ വയറിന് കാര്യമായ കേടുണ്ടാക്കാത്ത ഭക്ഷണമാണ് പച്ചക്കറികള്‍. എന്നാല്‍ ചിലയിനം പച്ചക്കറികള്‍ ഗ്യാസ്- ദഹനസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കാം. കാബേജ്, ബ്രൊക്കോളി, കോളിഫ്ളവര്‍ എന്നിവയെല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്. ഇത് കഴിവതും അത്താഴത്തില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്.

പാലുത്പന്നങ്ങള്‍...

ഗ്യാസ് പ്രശ്നമുള്ളവരില്‍ പലപ്പോഴും ഈ പ്രശ്നങ്ങള്‍ അധികമാക്കുന്നതിന് പാലുത്പന്നങ്ങള്‍ കാരണമാകാറുണ്ട്. ഇത് കണ്ടെത്തി, ഇത്തരം വിഭവങ്ങള്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

കാര്‍ബണേറ്റഡ് ഡ്രിംഗ്സ്...

സോഡ പോലുള്ള, അല്ലെങ്കില്‍ അതിന് സമാനമായ ബോട്ടില്‍ഡ് പാനീയങ്ങളും ഗ്യാസ് പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ ഇത്തരം പാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക.

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍...

കാര്യമായ അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ കൂട്ടും. കാരണം ഇവ ദഹിക്കുന്നതിന് കൂടുതല്‍ സമയമെടുക്കും. പ്രോസസ്ഡ് ഫുഡ്സ്, ചിപ്സ് പോലുള്ള ഭക്ഷണങ്ങള്‍, പേസ്ട്രികള്‍, ഫ്രൈഡ് ഫുഡ്സ് എന്നിവയെല്ലാമാണ് കാര്യമായും ഒഴിവാക്കേണ്ടത്. 'ഹെല്‍ത്തി' കൊഴുപ്പ് അടങ്ങിയ ബദാം, അവക്കാഡോ പോലുള്ള ഭക്ഷണങ്ങള്‍ പോലും മിതമായ അളവിലല്ല കഴിക്കുന്നതെങ്കില്‍ ഗ്യാസ് പ്രശ്നങ്ങള്‍ വരാം.

കൃത്രിമമധുരം അടങ്ങിയത്...

കൃത്രിമമധുരം അടങ്ങിയ ഭക്ഷണങ്ങളും ഗ്യാസ് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. സോഫ്റ്റ് ഡ്രിംഗ്സ്, ബേക്ക്ഡ് ഫുഡ്സ്, പലയിനം മിഠായികള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

Advertisment