പൈനാപ്പിള്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...

New Update

ഴങ്ങള്‍ വാങ്ങിക്കഴിക്കുമ്പോള്‍ മിക്കവരും പതിവായി തെരഞ്ഞെടുക്കുന്ന ഒന്നാണ് പൈനാപ്പിള്‍.പൈനാപ്പിള്‍ കാര്യമായും ദഹനത്തിന് നല്ലതാണെന്ന രീതിയിലാണ് ഏവരും കഴിക്കാറ്. ഇത് സത്യം തന്നെയാണ്. എന്നാല്‍ ഇത് മാത്രമല്ല പൈനാപ്പിളിനുള്ള ഗുണം.

Advertisment

publive-image

എല്ലുകള്‍ക്ക് ഗുണം…

പൈനാപ്പിള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ് എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ശരീരഭാരം കൃത്യമായി സൂക്ഷിക്കുന്നവരിലാണ് ഇത് ഏറെയും പ്രയോജനപ്പെടുക.

ദഹനം കൂട്ടാൻ….

ആദ്യമേ സൂചിപ്പിച്ചത് പോലെ പൈനാപ്പിളിന്‍റെ ഏറ്റവും അറിയപ്പെടുന്നൊരു ഗുണം ദഹനം കൂട്ടാൻ ഉപകരിക്കുമെന്നതാണ്. പ്രത്യേകിച്ചും അളവിലധികം ഭക്ഷണം കഴിച്ചുപോയാല്‍ എല്ലാമാണ് പൈനാപ്പിള്‍ കഴിക്കുമ്പോള്‍ പെട്ടെന്ന് ആശ്വാസം അനുഭവപ്പെടുക. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ‘ബ്രോമെലയ്ൻ’, ‘ഡയറ്ററി ഫൈബര്‍’, വൈറ്റമിൻ-സി എന്നിവയാണിതിന് സഹായിക്കുന്നത്.

വായയുടെ ആരോഗ്യം…

വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ ഉള്ള കാത്സ്യം ആണിതിന് സഹായിക്കുന്നത്. ഇതിന് പുറമെ മുമ്പേ സൂചിപ്പിച്ചത് പോലെ മാംഗനീസ് എന്ന ഘടകം എല്ലുകളെ മെച്ചപ്പെടുത്തുന്നത് പോലെ തന്നെ പല്ലുകളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.

ബിപി കുറയ്ക്കാൻ…

ബിപി അഥവാ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലും സോഡിയം വളരെ കുറവുമാണ്. ഇതിനാലാണ് ബിപി നിയന്ത്രിക്കുന്നതിന് അനുയോജ്യമായ പഴമായി പൈനാപ്പിള്‍ മാറുന്നത്.

സ്ട്രെസ് കുറയ്ക്കാൻ…

മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് കുറയ്ക്കുന്നതിനും സഹായകമായൊരു ഫ്രൂട്ട് ആണ് പൈനാപ്പിള്‍. കാരണം പൈനാപ്പിളില്‍ ഇതിന് സഹായകമായ ‘സെറട്ടോണിൻ’ കാണപ്പെടുന്നു.

മുടിയുടെ ആരോഗ്യത്തിന്…

പൈനാപ്പിളില്‍ വൈറ്റമിൻ-സി കാര്യമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇത് മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ധാരാളം ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ മുടിക്കുണ്ടാകുന്ന ചില പ്രശ്നങ്ങളെ പ്രതിരോധിക്കാനും പൈനാപ്പിള്‍ സഹായിക്കുന്നു. മുടിക്ക് കട്ടി കൂട്ടാനും മുടി കൂടുതല്‍ മിനുസം വന്ന് ഭംഗിയുള്ളതാക്കാനുമെല്ലാം വൈറ്റമിൻ-സി വേണം. അതിനാലാണ് വൈറ്റമിൻ-സി അടങ്ങിയ ഭക്ഷണങ്ങള്‍ മുടിക്ക് പ്രയോജനപ്രദമാകുന്നത്. പൈനാപ്പിളിന്‍റെ കാര്യവും അങ്ങനെ തന്നെ.

Advertisment