പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS) പ്രശ്നമുള്ള സ്ത്രീകൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഇവയാണ്…

New Update

പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS) പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ 5-10% വരെ ബാധിക്കുന്ന ഒരു ഹോർമോൺ അവസ്ഥയാണ്. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവം, ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ്, അണ്ഡാശയത്തിൽ ധാരാളം സിസ്റ്റുകൾ എന്നിവ ഉണ്ടാകാറുണ്ട്. പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഈ ലക്ഷണങ്ങൾക്ക് പുറമേ ശരീരഭാരം, ഇൻസുലിൻ പ്രതിരോധം, വീക്കം എന്നിവയും ഉണ്ടാകാം.ക്രമരഹിതമായ ആർത്തവചക്രം, ഹോർമോൺ തകരാറുകൾ എന്നിവ കാരണം പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഗർഭിണിയാകാൻ‌ ചില പ്രയാസങ്ങൾ നേരിടാം.

Advertisment

publive-image

പിസിഒഎസ് ലക്ഷണങ്ങൾ ഓരോ സ്ത്രീക്കും വ്യത്യസ്തമാണ്. എന്നിരുന്നാലും, ക്രമരഹിതമായ ആർത്തവം, ശരീരഭാരം, മുഖക്കുരു, അമിതമായ മുടി വളർച്ച, മുടി കൊഴിച്ചിൽ എന്നിവ അവയിൽ ഉൾപ്പെടുന്നു.പിസിഒഎസ് ചികിത്സിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗങ്ങളിലൊന്നാണ് സമീകൃതാഹാരം. ചില ഭക്ഷണങ്ങൾ പിസിഒഎസ് ലക്ഷണങ്ങൾ വഷളാക്കാം.ഒരു സ്ത്രീക്ക് ഈ പോളിസിസ്റ്റിക് ഓവേറിയൻ രോഗം ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. കഠിനമായ ദീർഘകാല സമ്മർദ്ദം, ഹോർമോൺ മരുന്നുകൾ പതിവായി കഴിക്കുന്നത്, പ്രമേഹത്തിന്റെ പാരമ്പര്യം എന്നിവയായിരിക്കാം സാധാരണ കാരണങ്ങൾ.

ഒന്ന്…

ഫാസ്റ്റ് ഫുഡ്, ശീതീകരിച്ച ഭക്ഷണം, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവയിൽ പഞ്ചസാര, ഉപ്പ്, ദോഷകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൃത്രിമ സുഗന്ധങ്ങളും പ്രിസർവേറ്റീവുകളും ഉണ്ടാകാം. ഇത് വീക്കം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകും. പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾ ഈ ഭക്ഷണങ്ങൾ‌ ഒഴിവാക്കുക.

രണ്ട്…

സോഡകൾ, പഴച്ചാറുകൾ, മറ്റ് പഞ്ചസാര പാനീയങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു. പിസിഒഎസ് ബാധിച്ച സ്ത്രീകൾ ഹെർബൽ ടീ, അല്ലെങ്കിൽ തേങ്ങാവെള്ളം എന്നിവ കഴിക്കാം.

മൂന്ന്…

വൈറ്റ് ബ്രെഡ്, പാസ്ത, ചോറ് തുടങ്ങിയ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും. പിസിഒഎസ് ഉള്ള സ്ത്രീകൾ നാരുകളാൽ സമ്പുഷ്ടവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ ധാന്യങ്ങൾ തിരഞ്ഞെടുക്കണം.

നാല്…

സോയ ഉൽപ്പന്നങ്ങളിൽ ഫൈറ്റോ ഈസ്ട്രജൻ ഉൾപ്പെടുന്നു. ഇത് പിസിഒഎസ് സ്ത്രീകളിൽ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തും. PCOS ഉള്ള സ്ത്രീകൾ സോയ ഉൽപ്പന്നങ്ങളായ ടോഫു, സോയ പാൽ എന്നിവ ഒഴിവാക്കണം.

Advertisment