ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നതിനെ അപേക്ഷിച്ച് അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ പെരിഫറൽ ആർട്ടീരിയൽ ഡിസീസ് (പിഎഡി) വരാനുള്ള സാധ്യത 74 ശതമാനം വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് പെരിഫറൽ ആർട്ടീരിയൽ ഡിസീസ് സാധ്യത കുറയ്ക്കുന്നതിന് സഹായകമാണെന്ന് പറയുന്നു.
കൈകളിലേക്കോ കാലുകളിലേക്കോ ഉള്ള രക്തയോട്ടം കുറയ്ക്കുന്ന ഒരു സാധാരണ അവസ്ഥയാണ് പെരിഫറൽ ആർട്ടറി ഡിസീസ്. ധമനികളിൽ ഫാറ്റി പ്ലാക്ക് അടിഞ്ഞുകൂടുന്നതാണ് ഇത് പ്രാഥമികമായി സംഭവിക്കുന്നത്. PAD ഏത് രക്തക്കുഴലിലും സംഭവിക്കാം. പക്ഷേ ഇത് കൈകളേക്കാൾ കാലുകളിലാണ് കൂടുതലായി കാണപ്പെടുന്നത്.ആഗോളതലത്തിൽ 200 ദശലക്ഷത്തിലധികം ആളുകൾക്ക് പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇത് കാലുകളിലെ ധമനികളിലെ രക്തയോട്ടം നിയന്ത്രിക്കുകയും സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് കൊറോണറി ആർട്ടറി രോഗത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരുന്നു. ഇത് പിഎഡി പോലെ അടഞ്ഞ ധമനികൾ മൂലമാണ് ഉണ്ടാകുന്നത്. 650,000-ത്തിലധികം പേരിലാണ് പഠനം നടത്തിയത്. ഉറക്കത്തിന്റെ ദൈർഘ്യവും പകൽ ഉറക്കവും PAD ന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.