കമഴ്ന്നു കിടന്നാണോ ഉറങ്ങുന്നത്? എങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

 ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് നല്ല ഉറക്കം പ്രധാനമാണ്. നിങ്ങൾ ഉറങ്ങുന്ന പൊസിഷനും ഗുണങ്ങൾ വർദ്ധിപ്പിക്കും. ഉറങ്ങുന്ന സ്ഥാനം ശരീരത്തിൽ പോസിറ്റീവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചിലപ്പോൾ ഉറക്കത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വശം പല രോഗങ്ങളെയും സുഖപ്പെടുത്തും. മോശം ഉറക്കം കഴുത്തിലും തോളിലും പ്രത്യേകിച്ച് നട്ടെല്ലിലും സമ്മർദ്ദം ചെലുത്തുന്നു. ഇത് സ്ഥിരമായ നടുവേദനയ്ക്ക് കാരണമാകുകയും ഒരു വ്യക്തിയുടെ ദിനചര്യയെ തടസ്സപ്പെടുത്തുകയും ഒരേസമയം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.

Advertisment

publive-image

കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് പറയുന്നു.നാം രാത്രി ഉറങ്ങാൻ കിടക്കുന്നത് പല പൊസിഷനുകളിലായിരിക്കും. ചിലർ വശം തിരിഞ്ഞു കിടന്നുറങ്ങും, ചിലർ മലർന്നു കിടന്ന്, ചിലർ കമഴ്ന്നാകും കിടക്കുക. കിടക്കുന്ന ഈ പൊസിഷനുകൾ പല തരത്തിലും നമ്മുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്നു.                 വശം തിരിഞ്ഞാണ് നാം പലരും ഉറങ്ങാറ്. രണ്ടിൽ മൂന്ന് പേരുടെ ഉറക്ക ശീലവും ഇങ്ങനെയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യത്തിന് ഏറ്റവും ചേർന്ന ഉറക്ക പൊസിഷനും ഇതു തന്നെയാണ്. വശം തിരിഞ്ഞുറങ്ങുന്നതിൽ ചില റിസ്കുകളുമുണ്ട്. ഇടതു, വലതു വശങ്ങൾക്ക് ഗുണവും ദോഷവുമുണ്ട്. ഇടതു വശം തിരിഞ്ഞുറങ്ങുന്നത് വയറിന് നല്ലതാണെന്നു വേണം, പറയുവാൻ. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ തടയാൻ ഇത് ഏറെ നല്ലതാണ്.

വശം തിരിഞ്ഞുറങ്ങുന്നവർ കട്ടിയുള്ള തലയിണ ഉപയോഗിയ്ക്കുക. ഈ തലയിണ ഷോൾഡർ, കഴുത്ത് എന്നീ ഭാഗങ്ങൾക്ക് സപ്പോർട്ട് നൽകുന്ന രീതിയിലാകുന്നത് ഗുണം നൽകുന്ന ഒന്നാണ്. ചെറിയൊരു തലയിണ അരക്കെട്ടിനും മുട്ടിനുമിടയിലുള്ള ഭാഗത്തായി വയ്ക്കുന്നത് നടുവേദന ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കമഴ്ന്നുറക്കവും ചിലർക്കുള്ള രീതിയാണ്. ഇത് മലർന്ന് കിടന്നുറങ്ങുന്നവരേക്കാൾ കൂർക്കംവലി കുറയ്ക്കുന്ന ഒന്നാണ്. എന്നാൽ ആരോഗ്യത്തിന് നല്ല രീതിയല്ല ഇതെന്നാണ് പറയുന്നത്. സന്ധികൾക്കും മസിലിനുമെല്ലാം ഇതു ദോഷം നൽകുന്ന ഒന്നാണ്. ഇതു കഴുത്തു വേദന, നടുവേദന തുടങ്ങിയ പല പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ്.

കമഴ്ന്ന് കിടന്ന് ഉറങ്ങുമ്പോൾ ശ്വാസകോശത്തിന് വികസിക്കാൻ മതിയായ ഇടം ലഭിക്കില്ല. ഇത് ഹൈപ്പോപ്ലാസിയയ്ക്ക് കാരണമായേക്കാം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് ഇടയാക്കിയേക്കാം. കമഴ്ന്ന് കിടന്നുറങ്ങുമ്പോൾ വയറിലെ പേശികളുടെയും കഴുത്തിലെയും മറ്റ് അനുബന്ധ പേശികളുടെയും ചലനം പരിമിതപ്പെടുകയാണ് ചെയ്യുന്നത്. 2012-ലെ ഒരു പഠനം സൂചിപ്പിക്കുന്നത് നിങ്ങൾ ഗർഭിണിയായിരിക്കുമ്പോൾ ഇടതുവശം ചരി‍ഞ്ഞ് ഉറങ്ങുന്നത് ആരോഗ്യകരമായ രക്തയോട്ടം വർദ്ധിപ്പിക്കുകയും കുഞ്ഞിന് ഒപ്റ്റിമൽ ഓക്സിജന്റെ അളവ് നൽകുകയും ചെയ്യും.

Advertisment