മദ്യപാനം ഉടനടി നിര്‍ത്തണം എന്ന് ശരീരം തന്നെ മുന്നറിയിപ്പ് നല്‍കുന്ന ചില അടയാളങ്ങളെക്കുറിച്ച് അറിയാം..

New Update

ദ്യപാനം ആരാഗ്യത്തിന് ഹാനീകരമാണെന്ന് അതില്‍ തന്നെ എഴുതിയിട്ടുണ്ട് എന്നിരുന്നാലും ചിലര്‍ ഇടയ്ക്കിടെയും ചിലര്‍ ദിവസവും കുടിക്കുന്നു. അമിതമായ മദ്യപാനം ശരീരത്തിന് വളരെയധികം ദോഷം വരുത്തുന്നു. മദ്യം കരളിനെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. അത്തരത്തില്‍ മദ്യപാനം ഉടനടി നിര്‍ത്തണം എന്ന് ശരീരം തന്നെ മുന്നറിയിപ്പ് നല്‍കുന്ന ചില അടയാളങ്ങളെക്കുറിച്ച് അറിയാം..

Advertisment

publive-image

നിങ്ങളുടെ വയറു വീര്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം മദ്യപാനം നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ്. ആമാശയത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളെ മദ്യം ബാധിക്കുകയും അത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വയറു വീര്‍ക്കുന്ന പ്രശ്‌നം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ മദ്യം ഉപേക്ഷിച്ച് ഡോക്ടറെ സമീപിക്കുക.

നിങ്ങള്‍ പതിവായി അമിതമായ അളവില്‍ മദ്യം കഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് പതിവായി രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. മദ്യം പതിവായി കഴിക്കുന്നതിലൂടെ  രക്തത്തിലെ രോഗങ്ങളെ ചെറുക്കുന്ന കോശങ്ങളുടെ എണ്ണം കുറയും. മദ്യം കഴിക്കുന്ന ഒരാള്‍ക്ക് ആരോഗ്യവാനായ ഒരു വ്യക്തിയേക്കാള്‍ അണുബാധകള്‍ക്കും രോഗങ്ങള്‍ ഉണ്ടാകാനുമുളള സാധ്യത വര്‍ധിക്കും.

മദ്യപാനം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. നല്ല ഭക്ഷണം കഴിക്കുന്നതും ദിവസവും വ്യായാമം ചെയ്യുന്നതും പോലെ തന്നെ പ്രധാനമാണ് മതിയായ ഉറക്കവും  മദ്യപിച്ചതിന് ശേഷം നിങ്ങള്‍ ഉറക്കമില്ലായ്മ ഉണ്ടെങ്കില്‍ മദ്യപാനം നിര്‍ത്താനുള്ള ശരിയായ സമയം വന്നിരിക്കുന്നുവെന്ന് മനസ്സിലാക്കുക.

അമിതമായി മദ്യം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ നിങ്ങളുടെ വായില്‍ ബാക്ടീരിയ വളരുന്നതിന് സഹായിക്കുകയും പല്ലിലെ ഇനാമലിനെ ആക്രമിച്ച് നശിപ്പിക്കുകയും ചെയ്യും. മോണയും പല്ലും ദുര്‍ബലമാകുന്നതായി കണ്ടാല്‍ മദ്യപാനം ഉടനടി നിര്‍ത്തണമെന്ന് മനസ്സിലാക്കുക.

Advertisment