പലപ്പോഴും തലച്ചോറിന്റെ അനാരോഗ്യം നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ നശിപ്പിക്കുന്നു. നിങ്ങളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് വിറ്റാമിനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഏതൊക്കെ തരത്തിലുള്ള വിറ്റാമിനുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം..
വിറ്റാമിന്‍ സി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും സഹായിക്കുന്നതാണ്. സ്‌ട്രോബെറി, ബ്രോക്കോളി, ഉരുളക്കിഴങ്ങ്, കിവി, കാപ്‌സിക്കം, കാബേജ്, ഇലക്കറികള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. എല്ലാ വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു.
ആരോഗ്യത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ ഇ വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ഗുണങ്ങള്‍ മികച്ച ഓര്‍മ്മശക്തി പ്രദാനം ചെയ്യുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികളില്‍ പലതിനേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പരിപ്പ്, നട്‌സ്, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, മുളപ്പിച്ച പയറുകള്‍ എല്ലാം വിറ്റാമിന്‍ ഇയാല്‍ സമ്പന്നമായതാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി വിറ്റാമിന്‍ ഇ കഴിക്കുന്നതിലൂടെ നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നു.
മഗ്നീഷ്യം കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും ഹായിക്കുന്നു. ആപ്പിള്‍, സെലറി, ചെറി, അത്തിപ്പഴം, പപ്പായ, കടല, പ്ലംസ്, ഉരുളക്കിഴങ്ങ്, പച്ച ഇലക്കറികള്‍, വാല്‍നട്ട് എന്നിവയെല്ലാം മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഈ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്.
നിങ്ങള്‍ക്ക് പാല്‍, ചിക്കന്‍, മുട്ട, മത്സ്യം മുതലായവയില്‍ കാണപ്പെടുന്നതാണ് വിറ്റാമിന്‍ ബി 12. പലപ്പോഴും സസ്യാഹാരം കകഴിക്കുന്നവര്‍ ഈ ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് മുകളില്‍ പറഞ്ഞവയില്‍ നിന്ന് വിറ്റാമിന്‍ ബി 12 ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഇവര്‍ മസ്തിഷാകാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിവിറ്റാമിന്‍ ബി 12 സപ്ലിമെന്റ് രൂപത്തില്‍ കഴിക്കുന്നതിന് ഡോക്ടറില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിക്കണം.