കപ്പലണ്ടി എന്ന ഓമനപേരിൽ വിളിക്കുന്ന നിലക്കടല ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. വെറുതെ ഇരുന്ന് കപ്പലണ്ടി കൊറിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. വറുത്തും വേവിച്ചുമൊക്കെ നിലക്കടല കഴിക്കാവുന്നതാണ്. മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കളായ കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക്, സെലെനിയം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലക്കടലയിൽ അടങ്ങിയിരിക്കുന്ന റെഡ്വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്‌സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ, ഹൃദ്രോഗം, നാഡീരോഗങ്ങൾ തുടങ്ങിയവ തടയാൻ സഹായിക്കുന്നു. നാരുകളുടെ ഉപഭോഗം ദഹനത്തെ മെച്ചപ്പെടുത്തുന്നുവെന്നുള്ളതിനാൽ കപ്പലണ്ടി മികച്ച ഓപ്ഷനാണ്. നിലക്കടലയിൽ ആവശ്യമായ അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വായുകോപം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇത് നല്ലതാണ്.
നിലക്കടല കഴിച്ചയുടൻ ദാഹം തോന്നുന്നത് സ്വാഭാവികമാണ്. ദാഹം മാറുന്നതുവരെ വെള്ളം കുടിക്കാറാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. എന്തുകൊണ്ടാണ് നിലക്കടല കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കരുതെന്ന് പറയുന്നതിന് കാരണം?
പൊതുവേ ഡ്രൈ ആണ് നിലക്കടല. അതുകൊണ്ട് തന്നെ ഇത് കഴിച്ചാൽ ദാഹം അനുഭവപ്പെടും. ധാരാഴം എണ്ണ അടങ്ങിയിരിക്കുന്നതിനാൽ കഴിച്ച ഉടനെ വെള്ളം കുടിച്ചാൽ അത് അന്നനാളത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും ചുമ വർദ്ധിപ്പിക്കാനും കാരണമാകും. നിലക്കലടല ശരീരത്തിൽ ചൂടാണ് ഉൽപാദിപ്പിക്കുന്നത്. അതുകൊണ്ട് കടല കഴിച്ച ഉടനെ ധാരാളം വെള്ളം കുടിക്കാൻ തോന്നും. ഇത്തരത്തിൽ വെള്ളം കുടിക്കുമ്പോൾ അത് ശരീരത്തിന്റെ താപനിലയുടെ ബാലൻസ് ഇല്ലാതാക്കും. ഇത് വളരെ പെട്ടെന്ന് ശരീരത്തിലെ ചൂടിനെ ഇല്ലാതാക്കും. പെട്ടെന്നുള്ള ചൂടും തണുപ്പും ചുമയ്‌ക്കും കാരണമാകും. ഇതുവഴി ജലദോഷവും ശ്വാസ സംബന്ധിയായ പ്രശ്‌നങ്ങൾക്കും വഴുയൊരുക്കും. അത് കൊണ്ട് തന്നെ ധാരാളം എണ്ണ അടങ്ങിയിട്ടുള്ള നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.