വൻകുടൽ കാൻസർ പലപ്പോഴും പ്രായമായവരെ ബാധിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ന് രോഗനിർണയം നടത്തുന്ന അഞ്ചിൽ ഒരെണ്ണം 55 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ഏകദേശം മൂന്നിലൊന്ന് വൻകുടൽ കാൻസറുകളും പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വൻകുടൽ അർബുദത്തിന്റെ കാരണം അമിതമായ ശരീരഭാരമാണ്. പഞ്ചസാര-മധുരമുള്ള പാനീയങ്ങളുടെ ഉയർന്ന ഉപഭോഗവും ചുവന്നതും സംസ്കരിച്ചതുമായ മാംസത്തിന്റെ ഉയർന്ന ഉപഭോഗവും മറ്റ് സാധ്യമായ ഘടകങ്ങളാണ്.
പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വൻകുടൽ കാൻസറിന്റെ വർദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങൾ.ഈ അപകടസാധ്യത ഘടകങ്ങളെല്ലാം മൈക്രോബയോമിൽ സ്വാധീനം ചെലുത്തുന്നു. വൻകുടലിന്റെയോ മലാശയത്തിന്റെയോ പാളിയിലെ ആരോഗ്യമുള്ള കോശങ്ങൾ മാറുകയും നിയന്ത്രണാതീതമായി വളരുകയും ട്യൂമർ എന്ന പിണ്ഡം രൂപപ്പെടുകയും ചെയ്യുമ്പോൾ വൻകുടൽ കാൻസർ ഉണ്ടാകുന്നു. വൻകുടൽ കാൻസറിനുള്ള ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ വയറുവേദനയാണ്. മലം രക്തം കലർന്ന് പോകുന്നത്, മലം കറുത്ത് പോകുന്നത്, രക്തക്കുറവ് മൂലമുള്ള ക്ഷീണം, വയറുവേദന, മലവിസർജനത്തിനുണ്ടാകുന്ന മാറ്റങ്ങൾ (മലബന്ധം, വയറിളക്കം), ശരീരം ക്ഷീണിക്കുക, വിശപ്പിലായ്മ തുടങ്ങിയവയാണ് വൻകുടൽ കാൻസറിന്റെ രോഗലക്ഷണങ്ങൾ.