സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദമകറ്റുന്നതിനും സഹായകമാകുന്ന ചില ഭക്ഷണങ്ങളെകുറിച്ച് നോക്കാം...

New Update

നാം എന്ത് ഭക്ഷണമാണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ മാനസികാരോഗ്യ നില മെച്ചപ്പെടുത്തുന്നതിനും ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തിനോക്കാം.

Advertisment

publive-image

ഒന്ന്...

ഡാര്‍ക് ചോക്ലേറ്റ്: ഇതിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ 'എൻഡോര്‍ഫിൻസ്' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ ഹോര്‍മോണ്‍ വേദനകളെയും സമ്മര്‍ദ്ദങ്ങളെയും ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. ഡാര്‍ക് ചോക്ലേറ്റിലുള്ള മഗ്നീഷ്യവും സ്ട്രെസും ഉത്കണ്ഠയുമകറ്റാൻ സഹായിക്കുന്നതാണ്.

രണ്ട്...

അവക്കാഡോ: ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങളള്‍ നല്‍കുന്നൊരു ഭക്ഷണമാണ് അവക്കാഡോ. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിൻ ബി6 എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമാകുന്നു. സന്തോഷത്തിന്‍റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'സെറട്ടോണിൻ'
ഉത്പാദിപ്പിക്കാനാണ് അവക്കാഡോ സഹായിക്കുന്നത്.

മൂന്ന്...

ബ്ലൂബെറി: ധാരാളം ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ബ്ലൂബെറി സ്ട്രെസിനെതിരെ പോരാടാൻ സഹായിക്കുന്നു. വൈറ്റമിൻ സിയുടെ നല്ലൊരു സ്രോതസ് കൂടിയാണ് ബ്ലൂബെറി. വൈറ്റമിൻ-സിയും സമ്മര്‍ദ്ദമകറ്റുന്നതിന് സഹായിക്കുന്ന ഘടകമാണ്.

നാല്...

ഇലക്കറികള്‍ : ചീര, മുരിങ്ങ, ലെറ്റൂസ് എന്നിവ പോലത്തെ ഇലക്കറികള്‍ കഴിക്കുന്നതും സ്ട്രെസ് അകറ്റുന്നതിന് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്. ഇലക്കറികളിലുള്ള മഗ്നീഷ്യവും സ്ട്രെസ് അകറ്റുന്നതിന് സഹായിക്കുന്നു.

അഞ്ച്...

പുളിപ്പിച്ച ഭക്ഷണസാധനങ്ങള്‍ : പുളിപ്പിച്ച ശേഷം ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിട്ടുള്ള ബാക്ടീരിയ (ഉദാഹരണം- തൈര്) വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് സ്ട്രെസില്‍ നിന്ന് ആശ്വാസം നല്‍കാൻ ഏറെ സഹായകമാണ്. ഉത്കണ്ഠയും ഇതോടൊപ്പം കുറയും.

ആറ്...

ചെറി ടൊമാറ്റോ: ഇതിലടങ്ങിയിരിക്കുന്ന 'ലൈസോപീൻ' ആണ് മാനസിക സന്തോഷം ഉണ്ടാക്കുന്നതിന് സഹായിക്കുന്നതത്രേ.

ഏഴ്...

നട്ട്സ്- സീഡ്സ് : ദിവസവും അല്‍പം നട്ട്സ്- സീഡ്സ് എന്നിവ കഴിക്കുന്നതും സ്ട്രെസ് ഉള്ളവരെ സംബന്ധിച്ച് നല്ലൊരു ഡയറ്റ് ടിപ് ആണ്. ഇവയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാണിതിന് സഹായിക്കുന്നത്.

എട്ട്...

നേന്ത്രപ്പഴം: നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന 'സെറട്ടോണിൻ' വളരെ പെട്ടെന്ന് തന്നെ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം അനുഭവപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Advertisment