വൃക്കരോഗവും എച്ച്3എൻ2 വൈറസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതലറിയാം....

New Update

എച്ച്3എൻ2 പടരുന്നതിനാൽ മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങൾ അതീവ ജാഗ്രതയിലാണ്. റിപ്പോർട്ടുകൾ പ്രകാരം 65 വയസ്സിനു മുകളിലുള്ള മുതിർന്നവരും കുട്ടികളും മറ്റ് പ്രതിരോധശേഷി കുറഞ്ഞവരും അണുബാധയ്ക്ക് കൂടുതൽ ഇരയാകുന്നു. വൃക്ക രോഗികളുള്ളവർക്കും അപകടസാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.വൃക്കരോഗവും എച്ച്3എൻ2 വൈറസും തമ്മിലുള്ള ബന്ധം കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് H3N2. പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞവരിലോ മറ്റ് അസുഖങ്ങൾ ഉള്ളവരിൽ രോ​ഗം പെട്ടെന്ന് പിടിപെടുന്നു. ഇൻഫ്ലുവൻസ സാധാരണയായി വൃക്കകളിൽ നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് അറിയില്ലെങ്കിലും വൈറസ് മൂലമുണ്ടാകുന്ന സങ്കീർണതകൾ ചില സന്ദർഭങ്ങളിൽ വൃക്ക തകരാറിലേക്ക് നയിച്ചേക്കാമെന്ന് പറയുന്നു.

Advertisment

publive-image

ഡയാലിസിസ് രോഗികൾക്ക് അവരുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തതിനാൽ അവരുടെ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിന് പതിവായി ചികിത്സ ആവശ്യമാണ്. അവർക്ക് ഇൻഫ്ലുവൻസ പിടിപെടുകയാണെങ്കിൽ അവരുടെ രോഗപ്രതിരോധ സംവിധാനങ്ങൾക്ക് വൈറസിനെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞേക്കില്ല. ഇത് കൂടുതൽ ഗുരുതരമായ രോഗങ്ങളിലേക്കും ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകളിലേക്കും നയിക്കുന്നു.

അണുബാധകൾ, മരുന്നുകൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങളാൽ Acute kidney injury ഉണ്ടാകാം. എച്ച് 3 എൻ 2 അണുബാധയുടെ കാര്യത്തിൽ, വൈറസ് ശരീരത്തിലുടനീളം വീക്കം ഉണ്ടാക്കും. ഇത്  വൃക്ക ക്ഷതത്തിലേക്ക് നയിച്ചേക്കാം. എച്ച്3എൻ2 അണുബാധയിൽ നിന്ന് ഉടലെടുക്കുന്ന പ്രധാന സങ്കീർണത വൃക്കസംബന്ധമായ ക്ഷതം ആയതിനാൽ, സമയബന്ധിതമായ ചികിത്സ ലഭിക്കുന്നതിന് രോഗത്തിൻറെ ലക്ഷണങ്ങൾ അറിയുന്നതാണ് നല്ലത്. ഒരു ഡയാലിസിസ് രോഗിക്ക് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ ബാധിച്ചാൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ അവർ ഉടൻ വൈദ്യസഹായം തേടണമെന്നും പറയുന്നു. അസുഖത്തിന്റെ തീവ്രതയും ദൈർഘ്യവും കുറയ്ക്കുന്നതിന് ആൻറിവൈറൽ മരുന്നുകൾ നിർദ്ദേശിക്കപ്പെടാം.

Advertisment