ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് വിറ്റാമിൻ സി. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. ഇരുമ്പ് ആഗിരണം പ്രോത്സാഹിപ്പിക്കുകയും കൊളാജൻ ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സിയുടെ അപര്യാപ്തത ഇരുമ്പിന്റെ കുറവ് ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇരുമ്പിന്റെ കുറവ് വിളർച്ച, ക്ഷീണം, ബലഹീനത, മറ്റ് ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
സ്ട്രോബെറി ജ്യൂസ്...
സ്ട്രോബെറിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും. സ്മൂത്തിയിൽ സ്ട്രോബെറിയ്ക്കൊപ്പം ചീര ചേർക്കുന്നത് പാനീയത്തിലെ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കുകയും ഇരുമ്പിന്റെ അപര്യാപ്തതയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.
കിവി ജ്യൂസ്...
വിറ്റാമിൻ സിയുടെ മറ്റൊരു മികച്ച ഉറവിടമാണ് കിവി പഴം. ശരീരത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. കിവിയിൽ ആക്ടിനിഡിൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പ് ദഹിപ്പിക്കാനും ശരീരത്തിലെ ആഗിരണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കിവി ജ്യൂസ് കുടിക്കുകയോ സ്മൂത്തികളിൽ കിവി ചേർക്കുകയോ ചെയ്യുന്നത് വിറ്റാമിൻ സിയെ ഗണ്യമായി വർദ്ധിപ്പിക്കുകയും ഇരുമ്പിന്റെ അഭാവത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.
നെല്ലിക്ക ജ്യൂസ്....
ഉയർന്ന വൈറ്റമിൻ സി അടങ്ങിയ ഒരു സൂപ്പർഫുഡാണ് നെല്ലിക്ക. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കുന്നു. ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാനും ഇരുമ്പിന്റെ കുറവ് ഒഴിവാക്കാനും സഹായിക്കുന്നു.
പൈനാപ്പിൾ ജ്യൂസ്...
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പൈനാപ്പിൾ ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാനും വിളർച്ച ഒഴിവാക്കാനും സഹായിക്കുന്നു.