ദിവസവും വാൾനട്ട് കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

നട്സ് നമ്മുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് ഹൃദയം, തലച്ചോറ്, കുടൽ എന്നിവയ്ക്ക് മികച്ചൊരു സൂപ്പർഫുഡാണെന്ന് വിദ​ഗ്ധർ പറയുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ വാൾനട്ടിൽ ധാരാളം പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പൂരിത കൊഴുപ്പുകളേക്കാൾ ആരോഗ്യകരമാണ്. ആൻറി-ഇൻഫ്ലമേറ്ററി ആയ ആൽഫ-ലിനോലെനിക്, ലിനോലെയിക് ആസിഡുകൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ലിപിഡുകളെ നിയന്ത്രിക്കുന്നതിനൊപ്പം അവ രക്തക്കുഴലുകളുടെ പാളി ആരോഗ്യകരമായി നിലനിർത്തുന്നു. ആഴ്ചയിൽ നാല് തവണയിൽ കൂടുതൽ തവണ വാൾനട്ട് കഴിക്കുന്നവർക്ക് കൊറോണറി ഹൃദ്രോഗ സാധ്യത 37 ആയി കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisment

publive-image

വാൾനട്ടിലെ നാരുകൾ വിശപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്. അവ കുടലിൽ വസിക്കുന്ന ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കളുടെ കൂട്ടായ്മയായ ഗട്ട് മൈക്രോബയോട്ടയെ സമ്പുഷ്ടമാക്കുകയും പ്രോബയോട്ടിക് ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിവുള്ള മറ്റ് ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്.വാൾനട്ട് അസാധാരണമാംവിധം പോഷകഗുണമുള്ള നട്സാണ്. മറ്റേതൊരു സാധാരണ നട്സിനെക്കാളും ഉയർന്ന ആന്റിഓക്‌സിഡന്റ് പ്രവർത്തനവും ആരോഗ്യകരമായ ഒമേഗ -3 കൊഴുപ്പുകളും ഇവയ്‌ക്കുണ്ട്.

ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി വാൽനട്ട് ഉൾപ്പെടെ ദിവസവും ഒരു ഔൺസ് (28 ഗ്രാം) നട്‌സ് കഴിക്കുന്നത് രക്തസമ്മർദ്ദം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പോളിഅൺസാച്ചുറേറ്റഡ് ഫാറ്റ്, പോളിഫെനോൾസ്, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെ വാൾനട്ടിലെ പോഷകങ്ങൾ  തലച്ചോറിലെ ഓക്‌സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് മൃഗ, ടെസ്റ്റ് ട്യൂബ് പഠനങ്ങൾ കണ്ടെത്തി.

Advertisment