വിറ്റാമിൻ ബി 12 ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

ക്ഷീണവും അലസതയും അനുഭവപ്പെടുക ചെയ്യുന്നുണ്ടെങ്കിൽ ശരീരത്തിൽ വിറ്റാമിൻ ബി 12 ന്റെ കുറവുണ്ടാകാം. ശരീരത്തിലെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് പരിശോധിക്കാൻ പതിവായി രക്തപരിശോധന നടത്തുന്നത് നല്ലതാണ്.തലച്ചോറിന്റെയും നാഡീകോശങ്ങളുടെയും പ്രവർത്തനത്തിലും വികാസത്തിലും ബി 12 പ്രധാന പങ്ക് വഹിക്കുന്നു. ഈ പോഷകത്തിന്റെ കുറവ് ബലഹീനത, ക്ഷീണം, തലകറക്കം, ഹൃദയമിടിപ്പ്, ശ്വാസതടസ്സം എന്നിവയിലേക്ക് നയിക്കുന്നു. മാത്രമല്ല മലബന്ധം, വയറിളക്കം, വിശപ്പില്ലായ്മ, ഗ്യാസ് എന്നിവയ്ക്കും കാരണമാകും.

Advertisment

publive-image

പാലക്ക് ചീര...

പാലക്ക് ചീരയിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. വളരെ പോഷക സമൃദ്ധമായ പച്ചക്കറിയാണ് പാലക്ക് ചീര. ഇത് ഉയർന്ന അളവിൽ കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളിക് ആസിഡ്, ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

തെെര്...

തൈരിൽ പ്രോട്ടീനും വിറ്റാമിൻ ബി 12 യും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് തൈരിൽ കുറച്ച് സരസഫലങ്ങൾ ചേർത്ത് ഉന്മേഷദായകവും പോഷകപ്രദവുമായ ഭക്ഷണമായി കഴിക്കാം.

ബീറ്റ്റൂട്ട്...

ബീറ്റ്റൂട്ടിൽ ഇരുമ്പ്, ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കാനും രക്തചംക്രമണവും സ്റ്റാമിനയും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

പാൽ...

പശുവിൻ പാൽ പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ ബി 12 ന്റെ നല്ല ഉറവിടമാണ്. പ്രതിദിനം 2 കപ്പ് പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. ചീസ് പോലുള്ള പാൽ ഉൽപന്നങ്ങളും വിറ്റാമിൻ ബി 12 ന്റെ നല്ല ഉറവിടമാണ്.

Advertisment