ചെവിയില്‍ രോമമുള്ളവർക്ക് ഈ രോ​ഗത്തിന് സാധ്യത കൂടുതലെന്ന് പഠനങ്ങള്‍

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ചെവിയില്‍ രോമമുള്ള പലരേയും നാം കണ്ടിട്ടുണ്ടാകും. കാഴ്ചയില്‍ അരോചകത്വമോ ചിരിയോ ഒക്കെയുണ്ടാക്കുമെങ്കിലും ഇവയ്ക്ക് നമ്മുടെ ആരോഗ്യനിലയുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മുടെ ഹൃദയാരോഗ്യവുമായി ചെവിയിലെ രോമവളര്‍ച്ചയ്ക്ക് ബന്ധമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

Advertisment

publive-image

ചെവിയില്‍ അമിതമായി രോമം വളരുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണത്രേ ചെവിയിലെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നത്. അമിതവണ്ണവും വയറ്റില്‍ കൊഴുപ്പടിയുന്നതും ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ചെവിയില്‍ രോമവളര്‍ച്ച സാധാരണമാണ്.

പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ പഠനത്തില്‍ ചെവിയില്‍ രോമമുള്ള 90 ശതമാനം പേര്‍ക്കും ഹൃദയാഘാതം ഉണ്ടാകുന്നതായും പഠനത്തില്‍ കണ്ടെത്തി.

Advertisment