വന്ധ്യതയെ ചെറുക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തെക്കെയാണെന്ന് നോക്കാം...

New Update

മുൻകാലങ്ങളെ അപേക്ഷിച്ച് പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നത് സ്ത്രീകളായാലും പുരുഷന്മാരായാലും കൂടിവരികയാണെന്നാണ് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഒരു പരിധി വരെ മോശം ജീവിതരീതികളാണ് ഇതിന് കാരണമാകുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.മോശം ജീവിതരീതി എന്നാല്‍ അതിനകത്ത് മോശം ഡയറ്റ് അഥവാ അനാരോഗ്യകരമായ ഭക്ഷണവും ഉള്‍പ്പെടുന്നു. എന്നുവച്ചാല്‍ വന്ധ്യതയെ ചെറുക്കുന്നതിന് ഭക്ഷണത്തിനും കൃത്യമായ പങ്കുണ്ടെന്ന് അര്‍ത്ഥം.

Advertisment

publive-image

ഒന്ന്...

ഇലക്കറികള്‍: ചീര, മുരിങ്ങ, ബ്രൊക്കോളി എല്ലാം പോലുള്ള ഇലക്കറികള്‍ കഴിക്കുന്നത് നമുക്കാവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍ മറ്റ് പോഷകങ്ങള്‍ എല്ലാം ലഭ്യമാക്കുന്നതിന് സഹായിക്കുന്നു. ഇവയെല്ലാം വന്ധ്യതയെ പ്രതിരോധിക്കാനും സഹായിക്കുന്നു.

രണ്ട്...

ബെറികള്‍ : വിവിധയിനം ബെറികള്‍ കഴിക്കുന്നതും വന്ധ്യതയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്ക് ബെറി എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്.

മൂന്ന്...

നട്ട്സ്, സീഡ്സ് : ഒരുപാട് ആരോഗ്യഗുണങ്ങള്‍ നട്ട്സിനും സീഡ്സിനുമുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് വന്ധ്യതയ്ക്കെതിരായ പ്രതിരോധം. ബദാം, വാള്‍നട്ട്സ്, പിസ്ത, സൂര്യകാന്തി വിത്ത്, കറുത്ത കസ കസ എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ആരോഗ്കരമായ കൊഴുപ്പ്, പ്രോട്ടീൻ, ധാതുക്കള്‍ എന്നിവയെല്ലാം ഇവ മുഖാന്തരം നമുക്ക് കിട്ടുന്നു.

നാല്...

കൊഴുപ്പടങ്ങിയ മത്സ്യം: ഹൃദയാരോഗ്യത്തിന് പേര് കേട്ടതാണ് കൊഴുപ്പടങ്ങിയ മത്സ്യം. ഇതുതന്നെ വന്ധ്യതയെ ചെറുക്കുന്നതിനും ഏറെ സഹായിക്കുന്നു. മത്തി, അയല പോലുള്ള മത്സ്യങ്ങളെല്ലാം ഇതിന് ഉദാഹരണമാണ്.

അഞ്ച്...

അവക്കാഡോ: പല ആരോഗ്യഗുണങ്ങളുമുള്ളൊരു ഭക്ഷണമാണ് അവക്കാഡോ. ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിൻ-സി, വൈറ്റമിൻ-ഇ, വൈറ്റമിൻ-കെ എന്നിവയെല്ലാം അടങ്ങിയ അവക്കാഡോ ആര്‍ത്തവ ചക്രം ക്രമീകരിക്കുന്നതും ഭ്രൂണത്തിന് വളരാനവശ്യമായ പോഷകങ്ങള്‍ ശരീരത്തില്‍ എത്തിക്കുന്നതിനുമെല്ലാം സഹായിക്കുന്നു.

ആറ്...

പയര്‍ വര്‍ഗങ്ങള്‍: കടല- പരിപ്പ്-പയര്‍ വര്‍ഗങ്ങളില്‍ പെടുന്ന ഭക്ഷണസാധനങ്ങളെല്ലാം തന്നെ മിതമായ അളവില്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നതും ഏറെ നല്ലത്. ഇവയും പരോക്ഷമായി വന്ധ്യതയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

ഏഴ്...

ധാന്യങ്ങള്‍: നമ്മള്‍ വീടുകളില്‍ ഇന്ന് മിക്കപ്പോഴും ധാന്യങ്ങള്‍ പൊടിച്ചതാണ് അധികവും പാചകത്തിന് എടുക്കാറ്. എന്നാല്‍ ധാന്യങ്ങള്‍ അങ്ങനെ തന്നെ ഡയറ്റിലുള്‍പ്പെടുത്താനുള്ള സാധ്യതകള്‍ കൂട്ടണം.  ഇതിനൊപ്പം തന്നെ ബ്രൗണ്‍ റൈസ്, ക്വിനോവ, ഓട്ട്സ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങളും നല്ലതാണ്. ഇവയെല്ലാം വന്ധ്യതയെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

Advertisment