Advertisment

മുടിയിൽ എണ്ണ തേയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

തലയോട്ടിയിലെ അണുബാധ, അമിതമായ ഷാംപൂ ഉപയോഗം, നിർജ്ജീവ കോശങ്ങളുടെ നിർമ്മാണം, മലസീസിയ എന്ന യീസ്റ്റിന്റെ അമിതവളർച്ച,ഹെയർ സ്‌പ്രേകൾ എന്നിവയെല്ലാം താരൻ ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്.  എണ്ണ പുരട്ടുന്നത് താരൻ അകറ്റുന്നതിന് സഹായിക്കുമോ? ഇതിനെ കുറിച്ച് ഡെർമറ്റോളജിസ്റ്റ് ജയ്ശ്രീ ശരദ് പറയുന്നത്, എണ്ണ പുരട്ടുന്നത് താരൻ പ്രശ്നം ഉയർത്തുമെന്നും ജയ്ശ്രീ ശരദ് പറഞ്ഞു. ‌മുടിയിലെ അമിതമായ എണ്ണ, തലയോട്ടിയിൽ മലസീസിയ എന്ന യീസ്റ്റ് പോഷിപ്പിക്കുന്നു. ഇത് യീസ്റ്റിന്റെ അമിതവളർച്ചയിലേക്ക് നയിക്കുന്നതിനെ തുടർന്ന് കൂടുതൽ താരനിലേക്ക് നയിക്കുന്നു.

Advertisment

publive-image

ഒന്ന്...

എണ്ണമയമുള്ള മുടിയും തലയോട്ടിയുമാണ് നിങ്ങളുടേതെങ്കിൽ മുടിയിൽ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുക. കാരണം ഇത് തലയോട്ടിയിലെ സുഷിരങ്ങൾ അടയ്ക്കുകയും തലയോട്ടിയിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതിനും കാരണമാകും.

രണ്ട്...

എണ്ണ തേച്ചതിന് ശേഷം മുടി ചീകുന്നത് മുടി പൊട്ടാൻ ഇടയാക്കും. എണ്ണ തേക്കുന്നതിന് മുൻപായി മുടി ചീകുക. അതുപോലെ തന്നെ നനഞ്ഞ മുടി ചീകുന്നത് പരമാവധി ഒഴിവാക്കുക.

മൂന്ന്...

മറ്റൊന്ന് എണ്ണ പുരട്ടിയ ശേഷം മുടി മുറുക്കി കെട്ടുന്നത് മുടി കൊഴിച്ചിലിനും പൊട്ടലിനും ഇടയാക്കുകയും ചെയ്യുന്നു.

നാല്...

രാത്രിയിൽ മുടിയിൽ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുക. ഇത് തലയോട്ടിയിലെ സൂക്ഷ്മ സുഷിരങ്ങൾ അടയുകയും പൊടിയും അഴുക്കും തലയോട്ടിയിലേക്ക് ‌അടിഞ്ഞ് കൂടുന്നതിനും കാരണമാകും.

Advertisment