വാഴപ്പഴത്തിൽ കൊഴുപ്പ് കുറവായത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.ശരീരഭാരം കുറയ്ക്കാനും വാഴപ്പഴം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അവശ്യ പോഷകങ്ങൾ നിറഞ്ഞ ഒരു സൂപ്പർ ഫുഡാണ് വാഴപ്പഴം. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടമാണ് വാഴപ്പഴം. വാഴപ്പഴം ശരിയായ രീതിയിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം 30% വരെ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ശീലമാക്കാവുന്നതാണെന്ന് പറയുന്നു.
ബനാന ഓട്സ് മീൽ...
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിലും ഇല്ലെങ്കിലും, പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഭക്ഷണം. ഓട്സ് നല്ല പോലെ പാലൊഴിച്ച് വേവിച്ച ശേഷം അതിലേക്ക് വാഴപ്പഴം പേസ്റ്റാക്കിയും ചിയ വിത്തുകളും ചേർത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാൻ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ്.
ബനാന സ്മൂത്തി...
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കും. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാഡികളുടെയും പേശികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഒപ്പം ബനാനയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് വർക്കൗട്ട് പൂർണമാക്കുന്നതിന് ആവശ്യമായ ഊർജം നൽകുകയും ചെയ്യുന്നു. അതിനാൽ വർക്കൗട്ട് ചെയ്യുന്നതിന് മുമ്പ് കഴിക്കേണ്ട ഏറ്റവും മികച്ച ഭക്ഷണമാണ് ബനാന സ്മൂത്തി.