അമിതമായി ഭക്ഷണം കഴിക്കുന്നത് കുഞ്ഞിനും അനാരോ​ഗ്യകരമായ ഭക്ഷണശീലം ഉണ്ടാകാൻ കാരണമാകുമെന്ന് പുതിയ പഠനങ്ങൾ; കൂടുതലറിയാം..

New Update

ർഭകാലത്തും മുലയൂട്ടുന്ന സമയത്തും അമിതമായി ഭക്ഷണം കഴിക്കുന്നത് കുഞ്ഞിനും അനാരോ​ഗ്യകരമായ ഭക്ഷണശീലം ഉണ്ടാകാൻ കാരണമാകുമെന്ന് പുതിയ പഠനങ്ങളിൽ വ്യക്തമാക്കുന്നു. ഇക്കാരണത്താൽ, അമിതഭാരമുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ ആരോ​ഗ്യകരമായ ശരീരഭാരമുള്ള അമ്മമാരിൽ ജനിച്ച കുഞ്ഞുങ്ങളേക്കാൾ പൊണ്ണത്തടിയുള്ളവരാകാനുള്ള സാധ്യത കൂടുതലാണെന്ന് റട്ജേഴ്‌സ് പഠനം വെളിപ്പെടുത്തുന്നു.

Advertisment

publive-image

അമ്മയിൽ നിന്ന് കുട്ടിയിലേക്കുള്ള ഈ ഭക്ഷണശീലത്തിന്റെ ബന്ധം കണ്ടെത്തിയത്, അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നതിനുള്ള ചികിത്സകൾ, കൃത്യമായി തലച്ചോറിനെ ഇതിൽ നിന്ന് വ്യതി ചലിപ്പിക്കുന്ന മരുന്നുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുമെന്ന് മോളിക്യുലർ മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

റട്ജേഴ്‌സ് ഗവേഷകർ ചില എലികളെ ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും പരിധിയില്ലാത്ത ഉയർന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കാൻ അനുവദിച്ചു. മറ്റുള്ളവ ‌ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നു. അനാരോ​ഗ്യകരമായ ഭക്ഷണം കഴിച്ച, അമിതവണ്ണമുള്ള അമ്മമാർക്ക് ജനിച്ച എലികൾ മെലിഞ്ഞ അമ്മമാർക്ക് ജനിച്ച എലികളേക്കാൾ അമിതമായി ഭക്ഷണം കഴിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

അമിതഭാരമുള്ള അല്ലെങ്കിൽ പൊണ്ണത്തടിയുള്ള അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ മെലിഞ്ഞ അമ്മമാരിൽ ജനിച്ചവരേക്കാൾ ഭാരം കൂടിയവരായിരിക്കുമെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാരിസ്ഥിതിക ഘടകങ്ങൾക്കപ്പുറം പൊണ്ണത്തടിക്ക് കാരണമാകുമെന്ന് പഠനം സൂചിപ്പിക്കുന്നു.

Advertisment