പല്ല് എടുത്ത് കഴിഞ്ഞാൽ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പല്ല് എടുത്ത് കഴിഞ്ഞാൽ കുറച്ച് ദിവസത്തേക്ക് ചെറിയ ചില അസ്വസ്ഥതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ അവസരത്തിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പല്ലിന് ആശ്വാസം നൽകും. കട്ടിയില്ലാത്തതും ദ്രാവക രൂപത്തിലുമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതാണ് എപ്പോഴും നല്ലത്.

Advertisment

publive-image

സൂപ്പുകൾപൊതുവെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ് സൂപ്പുകൾ. ​വൈറ്റമിനുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുള്ള സൂപ്പുകൾ ആരോ​ഗ്യത്തിന് അമിതഭാരം കുറയ്ക്കാനുമൊക്കെ ഏറെ നല്ലതാണ്. തണുപ്പിനെയും തണുപ്പുകാലപ്രശ്‌നങ്ങളെയും ചെറുക്കാന്‍ അത്രയും ഉത്തമമാണ് സൂപ്പ്. മഞ്ഞിന്റെ സമയങ്ങളില്‍ ഉണ്ടാകുന്ന ജലദോഷം, ചുമ, നെഞ്ചില്‍ കഫം കെട്ടിക്കിടക്കുന്നത്- ഇവയ്‌ക്കെല്ലാം നല്ല ശമനമാണ് സൂപ്പ് നല്‍കുന്നത്. പല്ല് എടുത്ത ശേഷവും കട്ടിയുള്ള ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ സൂപ്പ് കഴിക്കാവുന്നതാണ്. തണുത്തതോ അല്ലെങ്കിൽ ചൂട് ഉള്ളതോ ആയ സൂപ്പുകൾ കഴിക്കാൻ ശ്രമിക്കുക.

​പ്യൂരി അല്ലെങ്കിൽ ഉടച്ച ഭക്ഷണങ്ങൾ

ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ അരച്ചോ അല്ലെങ്കിൽ ഉടച്ചോ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ കിട്ടുന്നില്ല എന്ന ബുദ്ധിമുട്ട് ഇതിലൂടെ മാറ്റാം. ഉരുളക്കിഴങ്ങോ അല്ലെങ്കിൽ ഇഷ്ടപ്പെട്ട പഴങ്ങളോ പച്ചക്കറികളോ ഉടച്ചോ, അരച്ചോ കഴിക്കാവുന്നതാണ്. ഇത് ദഹനം എളുപ്പമാക്കാനും പല്ല് എടുത്തതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി ഭക്ഷണം കഴിക്കാനും സഹായിക്കും. ബ്രഡും ചോറുമൊക്കെ ഇത്തരത്തിൽ കഴിക്കാൻ സാധിക്കുന്നതാണ്. ബ്രഡ് പാലിൽ മുക്കി അലിയിച്ച് കഴിക്കാവുന്നതാണ്.

സ്മൂത്തീസ്

പല്ല് എടുത്ത ശേഷം സ്മൂത്തീസ് കഴിക്കുന്നത് ഏറെ നല്ലതാണ്. രാവിലെ പ്രഭാത ഭക്ഷണമായി സ്മൂത്തീസ് കഴിക്കുന്നവരുണ്ട്. ഈ പാനീയത്തിൽ പ്രോട്ടീൻ, കാൽസ്യം, പ്രോബയോട്ടിക്സ് എന്നിവ ചേർക്കുന്നതിന് ഇഷ്ടപ്പെട്ട പഴങ്ങളും തൈരുമൊക്കെ ഇതിൽ മിക്സ് ചെയ്യാം. അസിഡിറ്റി കുറയ്ക്കാൻ നിങ്ങൾക്ക് തൈരോ സമാനമായ പാലുൽപ്പന്നങ്ങളോ ചേർക്കാം, ഇത് വേദനയുള്ള മോണയുടെ വേദനയെ കുറയ്ക്കും. സ്ട്രോ ഉപയോ​ഗിക്കാതെ ഇത്തരം സ്മൂത്തികൾ കുടിക്കാൻ ശ്രമിക്കുക.
Advertisment