അമിതവണ്ണം ഒരുപാടുപേര്‍ നേരിടുന്ന വലിയ പ്രശ്നമാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലെ പ്രശ്നങ്ങളും മാത്രമല്ല അമിതവണ്ണത്തിന് പിന്നില്‍ മറ്റ് കാരണങ്ങളും ഉണ്ടെന്ന് കണ്ടെത്തി പുതിയ പഠനം.അമിതവണ്ണമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് അമിതവണ്ണത്തിന് സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നു.
/sathyam/media/post_attachments/AjSEMvig1MCcj7BSTKiR.jpg)
ശരീരത്തില്‍ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെണ്‍മക്കള്‍ക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് . ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ഓഫ് ദി എന്‍ഡോക്രൈന്‍ സൊസൈറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒമ്ബത് വയസ്സിന് മുകളിലുള്ള 240 കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ശരീരത്തിലെ കൊഴുപ്പും മസിലും അളക്കുകയും . കുട്ടികളുടെ ശരീരഭാരസൂചികയ്ക്കും (ബിഎംഐ) ശരീരത്തിലെ കൊഴുപ്പിന്റെ അളവിനും മാതാപിതാക്കളുടേതുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു. പെണ്‍കുട്ടികള്‍ക്ക് അവരുടെ അമ്മമാരുടേതിന് സമാനമായ ബിഎംഐ ആണെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us