'ഇന്‍റലിജന്‍റ്' ആയ ഒരാളാണെങ്കില്‍ നിങ്ങള്‍ക്കുണ്ടായേക്കാവുന്ന സ്വഭാവ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

രോ വ്യക്തിയും അവരുടെ ജനിതകഘടകങ്ങളും വളര്‍ന്നുവരുന്ന സാഹചര്യങ്ങളും അനുഭവങ്ങളുമെല്ലാം അനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ് തങ്ങളുടെ വ്യക്തിത്വവികാസത്തിലേക്ക് എത്തുന്നത്. ഇവിടെയിപ്പോള്‍ ബുദ്ധിശക്തിയുമായും ചിന്താശക്തിയുമായും ബന്ധപ്പെടുന്ന ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. നിങ്ങള്‍ നല്ലതോതില്‍ ബുദ്ധിശക്തിയുള്ള അല്ലെങ്കില്‍ 'ഇന്‍റലിജന്‍റ്' ആയ ഒരാളാണെങ്കില്‍ നിങ്ങള്‍ക്കുണ്ടായേക്കാവുന്ന സ്വഭാവ സവിശേഷതകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

Advertisment

publive-image

ഒന്ന്...

നിങ്ങള്‍ക്ക് എപ്പോഴും ഏത് വിഷയത്തെ ചൊല്ലിയും ആകാംക്ഷയുണ്ടായിരിക്കുകയെന്നതാണ് ഇതിലൊരു സവിശേഷത. ചോദ്യങ്ങള്‍ ചോദിക്കുന്നതിനും, സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനും, പഠനത്തിനുമുള്ള വാസന ഉണ്ടായിരിക്കും എന്ന് ചുരുക്കം.

രണ്ട്...

'ഇന്‍റലിജന്‍റ്' ആയ ആളുകളുടെ ഒരു പ്രത്യേകതയാണ് അവരുടെ ഓര്‍മ്മശക്തി. എന്ന് മാത്രമല്ല ഒരുപാട് വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ച് വയ്ക്കാനുള്ള കഴിവും ആ സ്വഭാവവും ഇവരിലുണ്ടാകും.

മൂന്ന്...

വസ്തുതകളോ വിവരങ്ങളോ അങ്ങനെ തന്നെ എടുക്കാതെ ഇവയെ 'അനലൈസ്' അഥവാ വിശകലനം ചെയ്യുന്നതിനുള്ള കഴിവും 'ഇന്‍റലിജന്‍റ്' ആയ ആളുകളിലുണ്ടാകും. അതുപോലെ തന്നെ ട്രെൻഡുകള്‍ മാറിമറിയുന്നത് മനസിലാക്കാനും ഊഹിക്കാനുമെല്ലാം ഇവര്‍ക്ക് പെട്ടെന്ന് സാധിക്കും.

നാല്...

പല വിഷയങ്ങളിലും ഒരേസമയം താല്‍പര്യമുണ്ടായിരിക്കുക എന്നതും 'ഇന്‍റലിജന്‍റ്' ആയ വ്യക്തിത്വത്തിന്‍റെ പ്രതിഫലനമാണ്. ഇത്തരക്കാര്‍ക്ക് പല മേഖലകളിലായി കരിയര്‍ കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യുന്നതാണ്.

അഞ്ച്...

സങ്കീര്‍ണമായ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാൻ സാധിക്കുക.ഇതിനുള്ള ആത്മവിശ്വാസമുണ്ടായിരിക്കുക, ക്രിയാത്മകമായ രീതിയില്‍ തന്നെ പരിഹാരങ്ങള്‍ നിര്‍ദേശിക്കാൻ സാധിക്കുക- എന്ന സവിശേഷതയും 'ഇന്‍റലിജന്‍റ്' ആയ വ്യക്തികള്‍ക്കുള്ളതാണ്.

ആറ്...

പുതിയ ആശയങ്ങള്‍ക്കായി മനസ് തുറന്നിടുന്നവരാണ് 'ഇന്‍റലിജന്‍റ്' ആയ ആളുകള്‍. അതിനാല്‍ തന്നെ എല്ലാ വിഷയങ്ങളിലും കൃത്യമായ അഭിപ്രായവും നിലപാടുമെല്ലാം ഇവര്‍ക്കുണ്ടായിരിക്കും.

ഏഴ്...

നല്ല 'സെൻസ് ഓഫ് ഹ്യൂമര്‍' അഥവാ നര്‍മ്മവാസനയും ബുദ്ധിശക്തിയുള്ള വ്യക്തികളുടെ ഒരു സവിശേഷതയാണ്. ഓരോ സന്ദര്‍ഭത്തെ കുറിച്ചും വിഷയത്തെ കുറിച്ചും ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ചിന്തിക്കാനും അവ അതരിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും.

എട്ട്...

സ്വന്തം വ്യക്തിത്വത്തെ കുറിച്ച് അവബോധമുണ്ടായിരിക്കും എന്നതും ബുദ്ധിശക്തിയുള്ളവരുടെ ലക്ഷണമാണ്. നിങ്ങള്‍ ഏതുതരം വ്യക്തിയാണ്, എങ്ങനെയാണ് നിങ്ങളുടെ ചിന്താഗതി, ധാരണകള്‍, വൈകാരികതകള്‍ എന്നിങ്ങനെ എല്ലാ സ്വയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഒരു ചിത്രം കയ്യിലുണ്ടായിരിക്കും.

ഒമ്പത്...

'ഇന്‍റലിജന്‍റ്' ആയ ആളുകള്‍ അധികവും വിനയമുള്ളവരും ആയിരിക്കും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലല്ല, മറിച്ച് മനസുകൊണ്ടായിരിക്കും ഈ വിനയം ഉണ്ടായിരിക്കുക.

Advertisment