രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

രാവിലെ ഉറക്കമുണർന്നാലുടൻ വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ ശീലമാക്കിക്കൊള്ളൂ. കാരണം രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതു വഴി അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തൊക്കെ എന്നറിയാം.

Advertisment

publive-image

∙ നിർജലീകരണം തടയുന്നു

രാത്രി മുഴുവൻ മണിക്കൂറുകൾ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം ആവശ്യമായി വരും. വിയർപ്പിലൂടെ ജലാംശം നഷ്ടപ്പെടുന്നതു കൊണ്ടു കൂടിയാണിത്. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിർത്താൻ സഹായിക്കും.

∙ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു

വെറും വയറ്റിൽ വെള്ളം കുടിച്ചതു കൊണ്ടു മാത്രം മെറ്റബോളിസം 24 ശതമാനം വേഗത്തിലാകുന്നു. കൂടാതെ ദഹനവും മെച്ചപ്പെടുന്നു.

∙ നെഞ്ചെരിച്ചിലിന് ആശ്വാസം

അസിഡിറ്റി ഉണ്ടെങ്കിലോ എരിവ് കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാലോ നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാകാം. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതു വഴി നെഞ്ചെരിച്ചിൽ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും.

∙ ശരീരഭാരം കുറയും

ഉപാപചയ പ്രവർത്തനവും ദഹനവും മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

∙ രോഗപ്രതിരോധശക്തി വർധിക്കുന്നു

രാവിലെ വെള്ളം കുടിക്കുന്നതു മൂലം വയറിലെ വിഷാംശങ്ങളെല്ലാം നീക്കം െചയ്യപ്പെടുന്നു. രോഗപ്രതിരോധശക്തി മെച്ചപ്പെടുന്നു. ഇടയ്ക്കിടെ രോഗം വരാതെ തടയാനും ഇത് സഹായിക്കുന്നു.

∙ വൃക്കയിൽ കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു

ഉദരത്തിലെ ആസിഡുകളെ അടക്കി നിർത്താനും വൃക്കകളിൽ കല്ല് ഉണ്ടാകാതെ തടയാനും രാവിലെ വെള്ളം കുടിക്കുന്നതു വഴി സാധിക്കുന്നു.

∙ തിളങ്ങുന്ന ചർമം

രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ചർമപ്രശ്നങ്ങൾ അകറ്റും. തിളക്കമുള്ള ചർമം സ്വന്തമാക്കാൻ സാധിക്കും. രക്തചംക്രമണം വർധിക്കും. ചര്‍മം വരണ്ടതാകാതെ സംരക്ഷിക്കും.

∙ തലമുടിയുടെ ആരോഗ്യം

തലമുടിയുടെ ടെക്സ്ചർ മെച്ചപ്പെടുത്താനും ആരോഗ്യമേകാനും രാവിലെയുള്ള വെള്ളംകുടി സഹായിക്കും.

∙ ഊർജനില മെച്ചപ്പെടുത്താൻ

രാത്രി മുഴുവൻ വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും പലരും ക്ഷീണിതരായിരിക്കും. രാവിലെ വെളളം കുടിച്ചാൽ ഊർജനില മെച്ചപ്പെടും. ഉന്മേഷം ഉണ്ടാകും.

∙ ഓർമക്കുറവ് തടയുന്നു

ഡീഹൈഡ്രേഷൻ മൂലം ഒരു മന്ദതയും ഓർമക്കുറവും എല്ലാം ഉണ്ടാകും. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുക വഴി തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ സാധിക്കുകയും ദിവസം മുഴുവൻ ആക്റ്റീവ് ആയിരിക്കാൻ സാധിക്കുകയും ചെയ്യും.

Advertisment