02
Friday June 2023
കേരളം

രാത്രി അത്താഴത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഹെല്‍ത്ത് ഡസ്ക്
Friday, March 31, 2023

രാത്രി അത്താഴത്തിന് എപ്പോഴും മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നതാണ് നല്ലത് എന്ന് നാം കേട്ടിട്ടുണ്ടാകാം. കാരണം മറ്റൊന്നുമല്ല, ചില ഭക്ഷണങ്ങള്‍ ദഹിക്കാന്‍ സമയം വേണ്ടിവരും. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ അത്താഴത്തിന് ഒഴിവാക്കിയില്ലെങ്കില്‍, പല ദഹന പ്രശ്നങ്ങളും ഉണ്ടാകാം. ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്.  തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍  ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്.

ഒന്ന്…

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി അത്താഴത്തിന് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ദഹന പ്രശ്നങ്ങളെ തടയാന്‍ നല്ലത്.

രണ്ട്…

അമിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ദഹനം മെച്ചപ്പെടുത്താന്‍ നല്ലത്.

മൂന്ന്…

സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും. അതിനാല്‍ ഇവ എല്ലാം പരമാവധി രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

നാല്…

റെഡ് മീറ്റ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റ് ധാരാളം അടങ്ങിയ മട്ടണ്‍, ബീഫ് പോലെയുള്ള റെഡ് മീറ്റും രാത്രി കഴിക്കുന്നത് ഒഴിവാക്കാം.

അഞ്ച്…

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അത്താഴത്തില്‍ നിന്നും ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

More News

മെക്‌സിക്കോ സിറ്റി: കോൾ സെന്റർ ജീവനക്കാരുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. പടിഞ്ഞാറൻ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയിൽ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തി. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. 45 ബാഗുകളാണ് അന്വേഷണസംഘം കാട്ടിൽനിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങൾ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദുഷ്‌ക്കരമായ മേഖലയായതിനാൽ അടുത്ത ദിവസങ്ങളിലും തിരച്ചിൽ തുടരുമെന്നാണ് വിവരം. മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപൻ നഗരത്തിലാണ് കഴിഞ്ഞയാഴ്ച എട്ടുപേരെ […]

സാമ്പത്തിക ലാഭങ്ങൾക്കുവേണ്ടിയുള്ള വനനശീകരണം പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമാകും. ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കും. ഭൂമിയിൽ നമുക്ക് ജീവിക്കാൻ മരങ്ങൾ ആവശ്യമാണ് എന്നത് ഏറെ പ്രാധാന്യത്തോടെ നാം ഓർമ്മിക്കേണ്ടതാണ്. മനുഷ്യർക്കും ജീവിതകാലം മുഴുവൻ ഉപയോഗപ്രദമാകുന്ന വലിയ അളവിലുള്ള ആവാസവ്യവസ്ഥാ വിഭവങ്ങൾ മരങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ നാം ശ്വസിക്കുന്ന ഓക്സിജൻ അവ നൽകുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. വന-പരിസ്ഥിതി വ്യവസ്ഥകളുടെ രൂപീകരണത്തിലും ജൈവവൈവിധ്യ പരിപാലനത്തിലും മരങ്ങൾ വലിയ […]

ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍, പ്രവാസികളിലെ ഏതാനും സമ്പന്നന്മാര്‍ […]

കൊല്ലം: ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പഞ്ചായത്ത് വകുപ്പിലെ എൽ.ഡി ക്ലർക്ക് പിടിയിൽ. കൊല്ലം കൊട്ടാരക്കര മാങ്കോട് മതിരതൂറ്റിക്കൽ ശ്രീകുലം വീട്ടിൽ ശ്രീനാഥ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് പൊലീസാണ് പ്രതിയെ പിടികൂടിയത്.2021 ഫെബ്രുവരിയിലാണ് ഇയാളുടെ ആദ്യ വിവാഹം നടന്നത്. ഈ വിവാഹബന്ധം നിലനിൽക്കവെ ചീരാണിക്കര സ്വദേശിനിയായ മറ്റൊരു യുവതിയെ കല്യാണം കഴിക്കാനായി ഇവരുടെ മാതാപിതാക്കളുമായി ആലോചിക്കുകയും 2022 മെയിൽ വിപുലമായ രീതിയിൽ 1400ഓളം പങ്കെടുത്ത ചടങ്ങിൽ […]

മുംബൈ : രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ ആരവമുയര്‍ത്തുന്ന കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇസ്ലാം മതത്തിന്റെ പേരില്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു, തീവ്രവാദികള്‍ എങ്ങനെയാണ് പരിശീലനം നല്‍കുന്നത് എന്നിവ എടുത്തുകാണിച്ച് കേരള സ്റ്റോറി രണ്ടാം ഭാഗമാക്കാമെന്ന് സംവിധായകന്‍ […]

ഡല്‍ഹി: ആയാനഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റായി കെ.എസ് വര്‍ഗീസിനെയും സെക്രട്ടറിയായി സതീഷ് കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്‍റ്), സന്തോഷ് മാത്യു (ജോയിന്‍റ് സെക്രട്ടറി), വൈ. രാജന്‍ (ട്രഷറര്‍), പി.ഒ സോളമന്‍ (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ ആർ വിക്രമൻ വിരമിച്ചു. ന്യൂ ഡൽഹി ലോധി കോളനി മെഹർ ചന്ദ് മാർക്കറ്റ് എഫ്-20 എംസിഡി സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരനായ വിക്രമന്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയാണ്.

ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.

error: Content is protected !!