ഫുഡ് അലര്‍ജിയില്‍ സാധാരണഗതിയില്‍ വരുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

New Update

'ഫുഡ് അലര്‍ജി' അഥവാ ചില ഭക്ഷണങ്ങളോട് അലര്‍ജിയുള്ള ആളുകളുണ്ട്. കഴിച്ച് കഴിഞ്ഞ് അധികം വൈകാതെ ദേഹത്ത് ചൊറിഞ്ഞ് തടിക്കുക, ചുവന്ന നിറം പടരുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഫുഡ് അലര്‍ജിയിലുണ്ടാകാറുണ്ട്.അതായത്, ചില ഭക്ഷണങ്ങളോട് ശരീരത്തിന്‍റെ പ്രതിരോധമാണ് ഫുഡ് അലര്‍ജിയില്‍ സംഭവിക്കുന്നത്. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ചില ഭക്ഷണങ്ങളെ രോഗകാരികളായി തെറ്റിദ്ധരിക്കുകയാണ്. തുടര്‍ന്ന് ഇതിനെതിരെ പ്രതികരിക്കുകയാണ്. ഫുഡ് അലര്‍ജി പലപ്പോഴും അങ്ങനെ വലിയ ഗൗരവമുള്ള അവസ്ഥയിലേക്ക് നീങ്ങാറില്ല. അതേസമയം ഗൗരവത്തിലുള്ള ഫുഡ് അലര്‍ജികളും ഉണ്ടാകാം.

Advertisment

publive-image

1) ഛര്‍ദ്ദി
2)വയറുവേദന
3)ശ്വാസതടസം
4)വായ്ക്കകം ചൊറിയുക
5)മുഖത്ത് നീര് വന്ന് വീര്‍ക്കുക. വായിലും കണ്ണിലുമെല്ലാം നീര് വരിക

ഗോതമ്പ്...

ഗോതമ്പിനോട് ഫുഡ് അലര്‍ജിയുള്ള ധാരാളം പേരുണ്ട്. മിക്കവാറും കുട്ടികള്‍ക്കാണ് ഇതുണ്ടാകാറ് എങ്കിലും മുതിര്‍ന്നവരിലും ഗോതമ്പിനോടുള്ള അലര്‍ജി കാണാറുണ്ട്. ഗൗരവമുള്ള അലര്‍ജി വരെ ഇതുണ്ടാക്കാം.

പാല്‍...

ധാരാളം പേരുണ്ട് പാലിനോട് അലര്‍ജിയുള്ളവര്‍. ഇതും മിക്കവാറും കുട്ടികളില്‍ തന്നെയാണ് കൂടുതലും കാണാറ്. പാലിനോടുള്ള അലര്‍ജിയും നിസാരമായി കാണാവുന്നതല്ല. രോഗിയെ അപകടത്തിലാക്കാനും ചിലപ്പോള്‍ ഈഅലര്‍ജി മതിയാകും.

മുട്ട...

നമ്മള്‍ നിത്യവും കഴിക്കുന്ന വിഭവങ്ങളുടെ പട്ടികയില്‍ മുൻപന്തിയിലാണ് മുട്ടയുടെ സ്ഥാനം. എങ്കിലും ചിലര്‍ക്കെങ്കിലും മുട്ടയോടും അലര്‍ജിയുണ്ടാകാറുണ്ട്. ഫുഡ് അലര്‍ജിക്ക് കാരണമാകുന്ന പ്രോട്ടീനുകള്‍ മുട്ടയുടെ വെള്ളയിലാണ് കാണുന്നതത്രേ. എന്തായാലും മുട്ടയോടുള്ള അലര്‍ജിയും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ചിലരുടെ ശരീരം ചില ഭക്ഷണങ്ങള്‍ ദഹിപ്പിക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. ഫുഡ് അലര്‍ജി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഈ അവസ്ഥയെ 'ഫുഡ് ഇൻടോളറൻസ്' എന്നാണ് വിളിക്കുക. ഗ്യാസ്, ഓക്കാനം, വയറിളക്കം, തലവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിവയെല്ലാമാണ് 'ഫുഡ് ഇൻടോളറൻസി'ന്‍റെ ലക്ഷണങ്ങള്‍.

Advertisment