കാൻസർ രോഗത്തെ തടയാൻ സഹായിക്കുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം..

New Update

ചില ഭക്ഷണശീലങ്ങൾ പ്രമേഹം,​ കാൻസർ,​ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാൻ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലും കാൻസർ കോശങ്ങളെ വളർത്താൻ സഹായിക്കുന്നതായി ഡോക്ടർമാർ പറയുന്നു. അതിനാൽ തന്നെ ആഹാരകാര്യങ്ങളിൽ ശ്രദ്ധ അനിവാര്യമാണ്. ചില പച്ചക്കറികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ​ഇതിൽ കാൻസർ രോഗത്തെ തടയുന്ന അഞ്ച് പച്ചക്കറികൾ നോക്കാം..

Advertisment

publive-image

സൾഫോറാഫെയ്ൻ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. നാഷണൽ ലെെബ്രറി ഒഫ് മെഡിസിനിലെ റിപ്പോർട്ട് പ്രകാരം സ്‌തനാർബുദത്തിന്റെ സാദ്ധ്യത കുറയ്ക്കാൻ സൾഫോറാഫെയ്ൻ സഹായിക്കുന്നു. വിറ്റാമിൻ സി,​ കെ,​ എ,​ ഫോളേറ്റ് എന്നിവയും കാത്സ്യം,​ ഫോസ്‌ഫറസ്,​ ആന്റിഓക്‌സിഡന്റുകൾ,​ ഫെെബർ,​ പ്രോട്ടീൻ എന്നിവയും അടങ്ങിയ പോഷക സമൃദ്ധമായ പച്ചക്കറിയാണ് ബ്രൊക്കോളി.

പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ലെെക്കോപീൻ കാൻസർ സാദ്ധ്യത കുറയ്ക്കുമെന്നാണ് റിപ്പോർട്ട്. തക്കാളിയിൽ ആന്റിഓക്സിഡന്റും ലെെക്കോപീനും അടങ്ങിയിട്ടുണ്ട്. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കാൻസർ റിസർച്ച് അനുസരിച്ച്, ലെെക്കോപീൻ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. ദിവസവും തക്കാളി കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം കാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ വെളുത്തുള്ളി പതിവായി കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. ദിവസവും രണ്ട് മുതൽ അഞ്ച് ഗ്രാം വെളുത്തുള്ളി വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.

നാരുകളും പ്രോട്ടീനും അടങ്ങിയ ബീൻസ് വൻകുടൽ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. മുൻപ് വൻകുടലിൽ മുഴയുണ്ടായിരുന്നവർ ഭക്ഷണത്തിൽ ബീൻസ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസ്സുകളാണ് ബീൻസ്.

ചീര പോലുള്ള ഇലക്കറികളിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ എന്നീ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു.

Advertisment