കരുതിയിരിക്കാം തീവ്രവ്യാപനശേഷിയുള്ള മാർബർ​ഗ് വൈറസിനോട് പൊരുതാൻ..

New Update

ഴിഞ്ഞ മാസം മുതലാണ് ​ഗിനിയയിൽ മാർബർ​ഗ് വൈറസിന്റെ വ്യാപനം ആരംഭിച്ചത്. എന്നാൽ കരുതിയിരുന്നതിലും വലിയ തോതിലാണ് വൈറസ് പടരുന്നതെന്ന് അധികൃതർ പറയുന്നു. രോ​ഗം സ്ഥിരീകരിച്ച ഒമ്പതു രോ​ഗികളിൽ ഏഴുപേരും മരണപ്പെട്ടു. രണ്ടുപേർ നിലവിൽ ചികിത്സയിലാണ്. രോ​ഗമുണ്ടെന്ന് സംശയിച്ചിരുന്ന ഇരുപതു കേസുകളിൽ മുഴുവൻ പേരും മരണപ്പെടുകയും ചെയ്തു.

Advertisment

publive-image

ഹെമറേജിക് ഫീവറിന് കാരണമാകുന്ന ​മാരകമായ വൈറസാണിത്. രോ​ഗം ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967ൽ ഫ്രാങ്ക്ഫർട്ട്, ജർമനി, ബെൽ​ഗ്രേഡ്, സെർബിയ എന്നിവിടങ്ങളിൽ മാർബർ​ഗ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.

പഴംതീനി വവ്വാലുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുക വഴിയാണ് രോ​ഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലിൽ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാൽ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുത​ഗതിയിലായിരിക്കും. രോ​ഗിയുടെ ശരീരത്തിലെ മുറിവുകൾ, രക്തം, ശരീര സ്രവങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ രോ​ഗം ബാധിക്കും. ഈ സ്രവങ്ങൾ‌ പടർന്നിട്ടുള്ള ഉപരിതലം വഴിയും രോ​ഗവ്യാപനമുണ്ടാകാം.

ഉയർന്ന പനി, അസഹ്യമായ തലവേദന, മസിൽ വേദന, ശരീരവേദന, ഛർദി, അടിവയർ വേദന, ഡയേറിയ എന്നിവയാണ് ലക്ഷണങ്ങൾ. രോ​ഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകൾ, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളിൽ ബ്രെയിൻ ഹെമറേജും രക്തസ്രാവവും ബാധിച്ചാണ് മരണപ്പെടുന്നത്.

മറ്റ് വൈറസ് രോ​ഗങ്ങളിൽ നിന്ന് മാർബർ​ഗ് വൈറസിനെ തിരിച്ചറിയുക ബു​ദ്ധിമുട്ടാണ്. മാർബർ​ഗ് വൈറസിനായി മാത്രമുള്ള ചികിത്സാ രീതി നിലവിൽ കണ്ടുപിടിച്ചിട്ടില്ല. രോ​ഗലക്ഷണങ്ങൾക്ക് അനുയോജിച്ച ചികിത്സയാണ് നൽകുക. റീഹ്രൈഡ്രേഷൻ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോ​ഗിക്ക് നൽകുക.

Advertisment