കണ്ണിൽ നിന്നും അൽഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് ഗവേഷകർ..

New Update

റെറ്റിനൽ പരിശോധനകളിലൂടെ അൽഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് ഗവേഷകർ. ലോസ് ആഞ്ജൽസിലെ സെഡാർസ് സിനായ് മെഡിക്കൽ സെന്ററിലുള്ള ​ഗവേഷകരാണ് പഠനം നടത്തിയത്. അൽഷിമേഴ്സ് ബാധിച്ച് മരിച്ച 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്.

Advertisment

publive-image

സാധാരണ കോ​ഗ്നിറ്റീവ് ഫങ്ഷൻ ഉള്ളവരുടെയും അൽഷിമേഴ്സിന്റെ ആദ്യകാല ലക്ഷണങ്ങൾ ഉള്ളവരുടെയും അൽഷിമേഴ്സിന്റെ അവസാനഘട്ടത്തിൽ ഉള്ളവരുടെയും സാമ്പിളുകൾ പരസ്പരം താരതമ്യം ചെയ്തായിരുന്നു പഠനം. കോ​ഗ്നിറ്റീവ് പ്രവർത്തനങ്ങൾ തകരാറിലായി തുടങ്ങുകയും അൽഷിമേഴ്സ് രോ​ഗമുള്ളവരുമാണെങ്കിൽ അവരുടെ റെറ്റിനയിൽ അമിലോയിഡ് ബീറ്റാ 42 എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന പ്രോട്ടീനിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.

ഇവരിൽ മൈക്രോഗ്ലിയ എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന കോശങ്ങളും കൂടുതലാണെന്ന് കണ്ടെത്തി. അൽഷിമേഴ്സ് ലക്ഷണമായ മറവി അടക്കം കണ്ടുതുടങ്ങുന്നതിന് മുമ്പ് രോ​ഗം മസ്തിഷ്കത്തിൽ ആരംഭിച്ചിരിക്കും. ഇത് നേരത്തെതന്നെ ഡോക്ടർമാർക്ക് കണ്ടുപിടിക്കാനായാൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാകും.

Advertisment