മലദ്വാരത്തിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മലദ്വാരത്തില്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന അവസ്ഥയാണ് ക്യാൻസര്‍. ഇത് സമയത്തിന് കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ മറ്റിടങ്ങളിലേക്ക് പകരാനും രോഗം ഗുരുതരമാകാനുമെല്ലാം കാരണമാകുന്നു.ഈ ലക്ഷണങ്ങള്‍ സംശയങ്ങളുയര്‍ത്തുന്നതോടെ ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് അടക്കമുള്ള നിര്‍ദേശങ്ങള്‍ തേടാൻ സാധിക്കും.

Advertisment

publive-image

ടോയ്‍ലറ്റില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക...

മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില്‍ നിന്നുള്ള ബ്ലീഡിംഗ് (രക്തസ്രാവം) ആണ്. ഇത് അധികവും ശ്രദ്ധിക്കാൻ സാധിക്കുക ടോയ്‍ലറ്റില്‍ പോകുമ്പോഴാണ്.

മലത്തില്‍ രക്തം കാണുന്നതിലൂടെയോ ടോയ്‍ലറ്റ് സീറ്റിലോ ടോയ്‍ലറ്റ് പേപ്പറിലോ രക്തം കാണുന്നതിലൂടെയോ രോഗിക്ക് സംശയമുണ്ടാകാം. എന്നാല്‍ മലത്തില്‍ രക്തം കാണുന്നത് എപ്പോഴും ക്യാൻസര്‍ തന്നെയാണെന്ന് സ്വയം ഉറപ്പിക്കരുത്. മറ്റ് പല അവസ്ഥകളിലും ഇങ്ങനെയുണ്ടാകാം എന്നതിനാല്‍ പരിശോധന നിര്‍ബന്ധം.

അതുപോലെ തന്നെ മലദ്വാരത്തില്‍ ക്യാൻസറുണ്ടെങ്കില്‍ മലത്തിന്‍റെ ഘടനയിലും വ്യത്യാസം കാണാം. കൂടുതല്‍ ലൂസായ പ്രകൃതം, ചെറിയ ഭാഗങ്ങളായി പോകുന്നത് എല്ലാം ശ്രദ്ധിക്കുക. അതുപോലെ തന്നെ ടോയ്‍ലറ്റില്‍ പോകാൻ തോന്നുമ്പോഴേക്ക് അത് നിയന്ത്രിച്ചുനിര്‍ത്താൻ സാധിക്കാത്ത അവസ്ഥ വരിക, അതുപോലെ കൊഴുത്ത ദ്രാവകം മലദ്വാരത്തില്‍ നിന്ന് വരിക - ഇതെല്ലാം ശ്രദ്ധിക്കുക. ഓര്‍ക്കുക- ഏത് തരം ലക്ഷണമായാലും അത് മെഡിക്കലി സ്ഥിരീകരിക്കാതെ രോഗം സ്വയം ഉറപ്പിക്കരുത്. മാനസികമായി ആരോഗ്യകരമായ രീതിയില്‍ വേണം ശരീരത്തില്‍ കാണുന്ന ഇത്തരം മാറ്റങ്ങളെ അഭിമുഖീകരിക്കാൻ.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

മേല്‍പ്പറഞ്ഞത് പോലുള്ള ലക്ഷണങ്ങള്‍ തുടര്‍ച്ചയായി കാണുന്നപക്ഷം കാത്തിരിക്കാത തന്നെ ഡോക്ടറെ കാണുക. ചിലപ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍, പൈല്‍സ് ഇങ്ങനെയുള്ള രോഗങ്ങളെല്ലാമാകാം നിങ്ങളെ അലട്ടുന്നത്. അത് എന്തുതന്നെ ആയാലും കണ്ടെത്താൻ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനകള്‍ക്ക് തന്നെ വിധേയരാവുക. ക്യാൻസറാണെന്ന് കണ്ടെത്തിയാല്‍ ആത്മവിശ്വാസത്തോടെ ചികിത്സയിലേക്ക് നീങ്ങുക. കാരണം ഫലപ്രദമായ ചികിത്സ ഇന്ന് ഇതിന് ലഭ്യമാണ്.

Advertisment