കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

മാറിയ ജീവിതപരിസരങ്ങളെല്ലാം തന്നെ കണ്ണിന് ഒരുപാട് സമ്മര്‍ദ്ദങ്ങളുണ്ടാക്കാം. പലപ്പോഴും നാമിത് തിരിച്ചറിയണമെന്നില്ല. അല്ലെങ്കില്‍ സങ്കീര്‍ണമാകും വരെ നാമിത് തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നും പറയാം. സാധാരണഗതിയില്‍ കണ്ണുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും എളുപ്പത്തില്‍ മാറുന്നതായിരിക്കും. എന്നാല്‍ ചിലത് അങ്ങനെയല്ല. അധികവും അശ്രദ്ധ തന്നെയാണ് കണ്ണുകളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നത് എന്ന് പറയാം.

Advertisment

publive-image

ഒന്ന്...

നിങ്ങളില്‍ പലരും കേട്ടിരിക്കും 'ഡ്രൈ ഐ' എന്നൊരു പ്രശ്നത്തെ കുറിച്ച്. ഇരുകണ്ണുകളെയും അസ്വസ്ഥതപ്പെടുത്തുകയും കാഴ്ചയ്ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നൊരു അവസ്ഥയാണിത്. പ്രധാനമായും  കണ്ണുകള്‍ വരണ്ടുപോകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇവിടെയാണ് കണ്ണീരിന്‍റെ പ്രാധാന്യം വരുന്നത്.

കണ്ണുകളെ നനവുള്ളതാക്കാനും, കണ്ണുകളെ വൃത്തിയാക്കി സൂക്ഷിക്കുന്നതിനും, രോഗാണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമെല്ലാം കണ്ണീര്‍ ആവശ്യമാണ്. എന്നാല്‍ ഒട്ടുമേ കണ്ണുകളില്‍ നനവുണ്ടാകുന്നില്ലെങ്കില്‍ അത് 'ഡ്രൈ ഐ'യിലേക്ക് നയിക്കാം. പ്രായം, ചില ആരോഗ്യപ്രശ്നങ്ങള്‍/ അസുഖങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം, ചില മെഡിക്കല്‍ പ്രൊസീജ്യറുകളുടെ അനന്തരഫലം എന്നിവ മൂലം ചിലരില്‍ കണ്ണീര്‍ കുറഞ്ഞുപോകാറുണ്ട്. ഇവരിലെല്ലാം 'ഡ്രൈ ഐ'യ്ക്ക് സാധ്യതയേറുന്നു.

രണ്ട്...

ഗ്ലൂക്കോമയാണ് ഇതില്‍ ഉള്‍പ്പെടുന്ന മറ്റൊരു പ്രശ്നം. ഒപ്റ്റിക് നര്‍വിനെയാണ് രോഗം ബാധിക്കുന്നത്. ഇത് കാഴ്ചയെ ബാധിക്കുന്നതിലേക്കും നയിക്കുന്നു. പാരമ്പര്യമായോ, പ്രമേഹം മൂലമോ, കണ്ണിന് ഏതെങ്കിലും വിധത്തിലുള്ള പരുക്ക് സംഭവിക്കുന്നതിനാലോ എല്ലാം ഗ്ലൂക്കോമ ബാധിക്കപ്പെടാം. ക്രമേണ കാഴ്ച നഷ്ടപ്പെടുമെന്നത് തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ ഭീഷണി.കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്താൻ സാധിച്ചാല്‍ രോഗം നേരത്തെ കണ്ടെത്താൻ സാധിക്കും. ഫലപ്രദമായ ചികിത്സയും ഇന്ന് ലഭ്യമാണ്.

മൂന്ന്...

'മാക്യുലാര്‍ ഡീജെനെറേഷൻ' എന്നൊരുവസ്ഥയുണ്ട്. അമ്പത് കടന്നവരിലാണ് ഇത് ഏറെയും കാണുന്നത്. തൊട്ടടുത്തിരിക്കുന്ന വസ്തുക്കളെ കാണാൻ പ്രയാസം തോന്നുക. ക്രമേണ കാഴ്ചയുടെ നടുക്കായി വരുന്ന മങ്ങല്‍ പതിയെ ചുറ്റിലേക്കും വ്യാപിക്കുക എന്നിങ്ങനെയാണ് 'മാക്യുലാര്‍ ഡീജെനെറേഷൻ' വളരുന്നത്. ഒരു കണ്ണിനെയോ അല്ലെങ്കില്‍ രണ്ട് കണ്ണിനെയോ ഇത് ബാധിക്കാം. പുകവലിക്കുന്നവരില്‍ ഇതിനുള്ള സാധ്യത ഒന്നുകൂടി കൂടാം.

നാല്...

അടുത്തിരിക്കുന്ന വസ്തുക്കളെ കാണാൻ സാധിക്കാത്ത അവസ്ഥയെ കുറിച്ച് പറഞ്ഞുവല്ലോ, അതുപോലെ അകലെയിരിക്കുന്ന വസ്തുക്കളെ കാണാൻ പ്രയാസമുള്ള അവസ്ഥയുമുണ്ട്. ഇതിനാണ് 'മയോപിയ' എന്ന് പറയുന്നത്. പാരമ്പര്യമായാണ് 'മയോപിയ'  ബാധിക്കപ്പെടുന്നത്. പാരമ്പര്യഘടകങ്ങളുണ്ടായിരിക്കുകയും അതിന് അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങള്‍ കൂടിയുണ്ടാവുകയും ചെയ്യുമ്പോഴാണ് 'മയോപിയ' ക്ക് സാധ്യതയേറുന്നത്.

Advertisment