അലുമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. അലൂമിനിയത്തില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, അലൂമിനിയം ഫോയില്‍ അസിഡിറ്റി ഉള്ള ഭക്ഷണവുമായി പ്രതിപ്രവര്‍ത്തിക്കും. ഭക്ഷണം ചൂടുള്ളതാണെങ്കില്‍ പോലും അത് നിങ്ങളെ ദോഷകരമായി ബാധിക്കും.
അലൂമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ വായു കടക്കാതെ വരുമെന്നും അതിനാല്‍ അതില്‍ ബാക്ടീരിയകള്‍ വളരുമെന്നും മറ്റ് ചില പഠനങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ക്ഷീരോല്പന്നങ്ങള്‍, മാംസം പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ് ഈ പ്രശ്‌നം കൂടുതലായി സംഭവിക്കാനിടയുളളത്. ഇവ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് കേടാകും.
ശേഷിക്കുന്ന ഭക്ഷണം അലുമിനിയം ഫോയിലില്‍ സൂക്ഷിക്കുക എന്നത് സൗകര്യപ്രദമായ മാര്‍ഗമായിരിക്കാം എന്നിരുന്നാലും അത് വളരെ ദോഷകരമാണ്. എന്‍ഡിറ്റിവി റിപ്പോര്‍ട്ട് അനുസരിച്ച്, അവശേഷിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ക്‌ളിംഗ് റാപ്പിലോ ഗ്ലാസ് പാത്രങ്ങളിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ സൂക്ഷിക്കാനാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇത് ഭക്ഷണത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നത് തടയുകയും കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യുന്നു.