മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. മുടി കൊഴിയുന്നത് ആത്മവിശ്വാസം നഷ്‌ടപ്പെടുത്താനും വൈകാരിക സമ്മർദ്ദത്തിനും കാരണമാകും. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. പ്രത്യേകിച്ച് പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് അല്ലെങ്കിൽ ബയോട്ടിൻ. ഗർഭധാരണം, ഭാരക്കുറവ്, തൈറോയ്ഡ് തകരാറുകൾ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) അല്ലെങ്കിൽ സ്ത്രീകളിലെ വാർദ്ധക്യ പ്രക്രിയ എന്നിവ മൂലവും മുടികൊഴിച്ചിൽ ഉണ്ടാകാം.
ഒന്ന്...
മുടിക്ക് പോഷക സമൃദ്ധമായ ഒരു സൂപ്പർ ഫുഡാണ് മുട്ട. വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുട്ടയിൽ കാണപ്പെടുന്ന ചില പോഷകങ്ങൾ മാത്രമാണ്. മുട്ട മുടി കട്ടിയുള്ളതും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കും. മഞ്ഞക്കരു ആരോഗ്യകരമായ കൊഴുപ്പുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് ഈർപ്പം നിറയ്ക്കാൻ സഹായിക്കുകയും മുടി മിനുസമാർന്നതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു പ്രോട്ടീനുകളാലും ചില കൊഴുപ്പുകളാലും സമ്പന്നമാണ്. ഇത് തലയോട്ടിയെയും മുടിയെയും അതിന്റെ വേരുകളിൽ നിന്ന് പോഷിപ്പിക്കുന്നു.
മുട്ട കൊണ്ടുള്ള ഹെയർ പാക്ക്...
വെളിച്ചെണ്ണ 2 ടീസ്പൂൺ
മുട്ടയുടെ വെള്ള 1 എണ്ണം
മുകളിൽ പറഞ്ഞിരിക്കുന്ന രണ്ട് ചേരുവകളും നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് ഇട്ട ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
രണ്ട്...
കറ്റാർവാഴയിൽ ധാരാളം സജീവ ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും ഉണ്ട്. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട് കൂടാതെ വിറ്റാമിൻ എ, ബി 12, സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ്.
രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.