വരണ്ട ചര്‍മ്മം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. പലരും ഈ അവസ്ഥയില്‍ ബോട്ടോക്‌സ് പോലെയുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളെയാണ് ആശ്രയിക്കുന്നത് . എന്നാല്‍, ബോട്ടോക്‌സിനോട് താരതമ്യം ചെയ്യുന്ന ചെമ്ബരത്തിയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല .മുടിയുടെ സംരക്ഷണത്തിനായി എണ്ണ കാച്ചാനും ഷാമ്ബുവിന് പകരം താളിയായും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ചെമ്പരത്തിപ്പൂവിലെ എണ്ണമയം വളരെ നല്ലൊരു ഫലമാണ് വരണ്ട ചര്‍മ്മത്തിന് സമ്മാനിക്കുക.ചെമ്പരത്തിപ്പൂവ് ഇടിച്ചുപിഴിഞ്ഞതും, തേനും, പഞ്ചസാരയും ചേര്‍ത്ത് ശരീരത്ത് തേച്ചാല്‍ നഷ്‌ടമായ എണ്ണമയം തിരികെ ലഭിക്കുന്നതാണ് . ചെമ്പരത്തിപ്പൂവിലെ ആന്റി ഓക്‌സിഡന്റുകള്‍ മുഖത്തെ ചുളിവ് മാറാന്‍ സഹായിക്കും. മുള്‍ട്ടാണി മിട്ടിക്കൊപ്പം ചേര്‍ത്ത് ചെമ്പരത്തിപ്പൂവ് തേക്കുന്നത് പ്രയോജനപ്രദമാണ്.മുഖത്തിന് മൃദുലതയും, തിളക്കവും സമ്മാനിക്കുന്ന ഒരു ഫേസ് പാക്കാണ് കറ്റാര്‍വാഴ നീരും ചെമ്പരത്തിയും . വളരെ പ്രയോജനപ്രദമാണ് ചെമ്പരത്തിയുടെ പൂവും ഇലയുമെല്ലാം.