നഖങ്ങള്‍ ആരോഗ്യത്തോടെയും ഭംഗിയോടെയും പരിപാലിക്കാനുള്ള മാര്‍ഗങ്ങള്‍

New Update

മനോഹരമായ നഖങ്ങള്‍ ഓരോ പെണ്‍കുട്ടികൾക്കും വളരെ ഇഷ്ടമുള്ളതാണ്. എന്നാല്‍,ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി ചെയ്യുന്നതിനപ്പുറം നഖങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല.നഖങ്ങളുടെ ആരോഗ്യത്തിനായി ചെയ്യാവുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്.ആദ്യമായി ചെയ്യേണ്ടത് നഖങ്ങള്‍ മോയ്സ്ചറൈസ് ചെയ്യുകയാണ്. ചര്‍മ്മത്തെപ്പോലെ,നഖങ്ങള്‍ക്കും ആരോഗ്യകരമായി തുടരാന്‍ ബാഹ്യ ഈര്‍പ്പം ആവശ്യമായ ഒന്നാണ് . ചര്‍മ്മത്തിനും തലയോട്ടിയ്ക്കും സ്വാഭാവികമായും എണ്ണ ഉത്പാദിപ്പിക്കാന്‍ ചില കഴിവുണ്ട്,

Advertisment

publive-image

എന്നാല്‍ നഖങ്ങള്‍ക്ക് അത് സാധ്യമല്ല. അതിനാല്‍, ആദ്യം സ്വീകരിക്കേണ്ട നഖ സംരക്ഷണ ശീലം നഖങ്ങള്‍ പതിവായി മോയ്സ്ചറൈസ് ചെയ്യുകയാണ്. പതിവായി സാനിറ്റൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ ഹാന്‍ഡ് ക്രീം പുരട്ടേണ്ടത്താണ്.വെള്ളം തുടര്‍ച്ചയായി നഖങ്ങളില്‍ ഇരുന്നാല്‍ അത് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.മാത്രമല്ല, നഖങ്ങള്‍ വൃത്തിയാക്കാനും ശ്രദ്ധവേണം . അറ്റങ്ങള്‍ ചേര്‍ത്ത് വേണം നഖങ്ങള്‍ വെട്ടാന്‍. ഉറങ്ങുന്നതിനുമുമ്ബ് കുറച്ച്‌ തുള്ളി ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച്‌ നഖം മസാജ് ചെയ്യുക.

പലരുടെയും ശീലമാണ് നെയില്‍പോളിഷ് എന്തെങ്കിലും ഉപയോഗിച്ച്‌ ചുരണ്ടുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തെ ബാധിക്കും. റിമൂവര്‍ ഉപയോഗിച്ച്‌ മാത്രം നെയില്‍പോളിഷ് നീക്കം ചെയ്യുക. ചുരണ്ടിക്കളയുമ്ബോള്‍ നഖത്തിന്റെ ഘടന നശിക്കുകയും ആരോഗ്യകരവും സംരക്ഷിതവുമായ പാളി നീക്കം ചെയ്യുകയും നഖങ്ങള്‍ അമിതമായി വരണ്ടതാക്കുകയും ചെയ്യുന്നു. നെയില്‍പോളിഷ് നഖങ്ങളില്‍ അണിയുന്നത് നഖത്തിന്റെ ആരോഗ്യത്തെ ബാധിക്കും. അവയിലെ രാസവസ്തുക്കളും നിറങ്ങളുമാണ് ഇതിനു കാരണം.

Advertisment