പല്ലുവേദനയ്ക്ക് വീട്ടില്‍ത്തന്നെ ചെയ്യാനുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പലകാരണങ്ങള്‍കൊണ്ടും പല്ലുവേദന അനുഭവപ്പെടാറുണ്ട് . വായില്‍ വളരുന്ന ബാക്ടീരിയ മോണരോഗത്തിനും ദന്തക്ഷയത്തിനും കാരണമാകാറുണ്ട്.ഇവ രണ്ടും വേദനയ്ക്ക് കാരണമാകുന്നതാണ് . രാത്രിയിലുള്ള അസഹ്യമായ വേദന ഉറക്കംപോലും നഷ്ടപ്പെടുത്താറുണ്ട്. ബ്രഷ് ചെയ്യുക, വര്‍ഷത്തില്‍ രണ്ടുതവണ പല്ലുകള്‍ ഡെന്റിസ്റ്റിനെക്കണ്ട് വൃത്തിയാക്കുക എന്നിവയിലൂടെ ഭൂരിഭാഗം ദന്ത പ്രശ്നങ്ങളും തടയാന്‍ കഴിയുന്നതാണ് . എന്നാല്‍ പെട്ടെന്നൊരു വേദന വന്നാല്‍ വീട്ടില്‍ തന്നെ അതിനുള്ള പരിഹാരങ്ങള്‍ കാണേണ്ടതുണ്ട്. അത്തരം ചില പൊടിക്കൈകള്‍ നോക്കാം.

Advertisment

publive-image

പല്ലുവേദന കുറയ്ക്കാന്‍ ആദ്യം തന്നെ ചെയ്യേണ്ടത്, ഉപ്പുവെള്ളത്തില്‍ കവിള്‍കൊള്ളുക എന്നതാണ്. പ്രകൃതിദത്ത അണുനാശിനിയാണ് ഉപ്പുവെള്ളം. പല്ലിനിടയില്‍ കുടുങ്ങുന്ന അഴുക്കുകളും അണുക്കളുമെല്ലാം ഉപ്പുവെള്ളം നീക്കം ചെയ്യാൻ സഹായിക്കുന്നതാണ് . ചെറു ചൂടുള്ള വെള്ളത്തില്‍ ഉപ്പു ചേര്‍ത്താണ് കവിള്‍കൊള്ളേണ്ടത്. വെളുത്തുള്ളിയല്ലി ചതച്ച്‌ പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗത്ത് വെയ്ക്കാം. അല്പം ഉപ്പുകൂടി ചേര്‍ത്താല്‍ വളരെ നല്ലതാണ്. വെളുത്തുള്ളി വെറുതെ ചവയ്ക്കുന്നതും പല്ലുവേദന ശമിപ്പിക്കും .

ഹൈഡ്രജന്‍ പെറോക്സൈഡ് വെള്ളത്തില്‍ ലയിപ്പിച്ച്‌ കവിള്‍കൊള്ളുന്നത് മോണയിലെ വീക്കവും മുറിവും കുറയ്ക്കും. ഇത് ബാക്ടീരിയകളെ കൊല്ലുകയും മോണയിലെ രക്തസ്രാവത്തെ കുറയ്ക്കുകയും ചെയ്യും. കാലങ്ങളായി വിവിധ പ്രശ്നങ്ങള്‍ക്ക് വെളുത്തുള്ളി ഒരു വീട്ടുവൈദ്യമായി ഉപയോഗിക്കുന്നുണ്ട്. പല്ലിന് ദോഷകരമായ ബാക്ടീരിയകളെ വെളുത്തുള്ളിക്ക് ഇല്ലാതാക്കാനും വേദന ശമിപ്പിക്കാനും സാധിക്കും

Advertisment