വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലമുള്ളവരാണോ എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

വേനൽക്കാലത്തെ കനത്ത ചൂടിൽ എല്ലാവർക്കും ആശ്വാസമേകുന്നതാണ് ശുദ്ധജലമടക്കമുള്ള പാനീയങ്ങൾ. വേനൽക്കാലത്താണ് സ്വതവേ കൂടുതലായി കുടിക്കാറുള്ളതെങ്കിലും എല്ലാ സാഹചര്യത്തിലും ശരീരത്തിന് ആവശ്യമായ ഒന്നാണ് ജലം. നമ്മുടെ ശരീരത്തിന്റെ 75 ശതമാനവും ഇലക്ട്രോലൈറ്റുകളുടെ രൂപത്തിലുള്ള ദ്രാവകങ്ങളാൽ നിർമിതമാണെന്നത് ജലം അത്യന്തം ആവശ്യകരമായ ഒന്നാണെന്നത് തെളിയിക്കുന്നു.

Advertisment

publive-image

അതിനാൽ ദിവസവും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ചിലർ രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ വെറും വയറ്റിൽ വെള്ളം കുടിയ്ക്കാറുണ്ട്. എന്നാൽ ഇങ്ങനെ കുടിയ്ക്കുന്നത് വഴി പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ശരീരത്തിന് ലഭിക്കുന്നുണ്ടോ? ഇത് വഴി ഒന്നല്ല നിരവധി ഗുണങ്ങളുണ്ടാകും എന്നതാണ് യാഥാർത്ഥ്യം.

നീണ്ട ഉറക്കത്തിന് ശേഷം ഉണരുമ്പോൾ ശരീരത്തിലെ ജലാംശത്തിൽ കാര്യമായ കുറവുണ്ടാകും. അതിനാൽ രാവിലെ തന്നെ ഒരു ഗ്ളാസ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. നിർജലീകരണം മൂലം കണ്ടുവരാറുള്ള തലവേദന അടക്കം ഇത് വഴി പരിഹരിക്കപ്പെടും.

വെറും വയറ്റിൽ വെള്ളം കുടിയ്ക്കുന്നത് ദഹനത്തിനെയും സഹായിക്കും. കൂടുതൽ കലോറി നഷ്ടപ്പെടുത്താനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇത് ശീലിക്കാവുന്നതാണ്. വയറെരിച്ചിൽ, അസിഡിറ്റി എന്നിവ ഉള്ളവർക്കും വെറും വയറ്റിൽ വെള്ളം കുടിയ്ക്കാവുന്നതാണ്, ഇത് വഴി ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളപ്പെടുന്നതായും ചർമ്മ സൗന്ദര്യം മെച്ചപ്പെടുന്നതായും പറയപ്പെടുന്നു.

Advertisment