ക്രാന്‍ബെറിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ക്രാന്‍ബെറി അഥവാ ലോലോലിക്ക. പല വീടുകളുടെ മുറ്റത്തും ലോലോലിക്ക കാണാറുണ്ട് .പുളപ്പാണ് ഈ ചുവന്ന ഫലത്തിന്‍റെ രുചിയെങ്കിലും നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയ ക്രാന്‍ബെറി ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്.

Advertisment

publive-image

ക്രാന്‍ബെറി കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ് . നിത്യേന ക്രാന്‍ബെറി ജ്യൂസ് കുടിക്കുകയാണെങ്കില്‍ മൂത്രാശയ അണുബാധയെ ഒഴിവാക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. മൂത്രനാളിയിലെ അണുബാധകള്‍ ചിലപ്പോഴൊക്കെ വൃക്കകളിലെത്തി പ്രശ്നം സൃഷ്ടിക്കാറുണ്ട്.

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ക്രാന്‍ബെറി ഈ സാഹചര്യം ഒഴിവാക്കുന്നു. കൂടാതെ ഹൃദയത്തിന്‍റെയും ദഹനവ്യവസ്ഥയുടെയും കുടലിന്‍റെയും ആരോഗ്യത്തിന് ക്രാന്‍ബെറി നല്ലതാണ്.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ക്രാന്‍ബെറി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കൂടാതെ ചര്‍മ്മത്തിന്‍റെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇവ നല്ലതാണ്. ദിവസേന ലോലോലിക്ക കഴിച്ചാല്‍ നമ്മുടെ കണ്ണുകള്‍ക്ക് ആരോഗ്യം ലഭിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രാന്‍ബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നാരുകള്‍‌ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതോടൊപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയാനും സഹായിക്കും.

Advertisment