ഇഞ്ചി ചായുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

പല രോഗങ്ങള്‍ അകറ്റാന്‍ കഴിവുള്ള ഒന്നാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ മികച്ചൊരു പരിഹാരമാർഗമാണ്. ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്.

Advertisment

publive-image

2017-ലെ ഒരു പഠനത്തില്‍ ഇഞ്ചി ദിവസവും കഴിക്കുന്നവരില്‍ ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത കുറയുന്നതായി കണ്ടെത്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
ഇഞ്ചിക്ക് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള ശേഷിയുണ്ട്.

ആന്‍റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നിതിനും രക്തത്തിലെ പഞ്ചസാര നില കുറയ്ക്കുന്നതിനും തുടങ്ങി അണുബാധകളെ ചെറുത്തു നിര്‍ത്തുന്നതിനും ദഹനത്തെ മികച്ചതാക്കി മാറ്റുന്നതിനും എല്ലാറ്റിനും ഉത്തമ പരിഹാരമാണ് ഇഞ്ചി ചായ.

Advertisment