കടലമാവിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രകൃതിദത്തമാണെങ്കില്‍ അതിന്റെ ഗുണം ഇരട്ടിയാവുകയാണ് ചെയ്യുക എന്നതാണ് സത്യം. കടലമാവ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് മുതല്‍ക്കൂട്ടാവുന്ന ഒരു മാര്‍ഗ്ഗമാണ്.

Advertisment

publive-image

തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവര്‍ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ, തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ്പാക്ക്. കടലമാവ് നാല് ടീസ്പൂണ്‍, പാല്‍ രണ്ട് ടീസ്പൂണ്‍, തേന്‍ ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. കടലമാവ് അഞ്ച് ടീസ്പൂണ്‍, തൈര് രണ്ട് ടീസ്പൂണ്‍. ഇവ രണ്ടും ഒരു ബൗളില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഇത്.

മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ പലപ്പോഴും പല വിധത്തിലുള്ള പൊല്ലാപ്പുകളാണ് നമുക്കുണ്ടാക്കുന്നത്. അതിന് പരിഹാരം കാണാനും കടലമാവ് ഉപയോഗിക്കാം. കടലമാവ് നാല് ടീസ്പൂണ്‍, തക്കാളി ഒന്ന്, കറ്റാര്‍ വാഴ നീര് മൂന്ന് ടീസ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.ഒരു പാത്രത്തില്‍ ഇവയെല്ലാം മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

Advertisment