കറുത്ത തലമുടിയുടെ നിറം മാറാൻ തുടങ്ങുന്നതോടെ ഭൂരിഭാഗം ആളുകളും ഭാവിയെ കുറിച്ച് ആശങ്കപ്പെടാറാണ് പതിവ്. ഇതിന് പിന്നാലെ മുടിയുടെ നിറം തിരിച്ചുകിട്ടാൻ ആവശ്യമായ കുറുക്കുവഴികൾ തേടുകയും ചെയ്യും. ആന്തരികമായുള്ള കാര്യങ്ങളും ശ്രദ്ധിച്ചാൽ മാത്രമേ ഫലം കാണൂ എന്ന കാര്യം പലർക്കും അറിയില്ല. നമ്മൾ കഴിക്കുന്ന ചില ആഹാര സാധനങ്ങൾ മുടി നരയ്ക്കാൻ കാരണമാകുന്നുണ്ട്. മുടി നരയ്ക്കാൻ കാരണമാകുന്ന ആഹാര സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മുടി നരയ്ക്കുന്നതിന് കാരണമാകുന്ന ഒരു ആഹാര വസ്തുവാണ് ഉപ്പ്. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം ശരീരത്തിന് ആവശ്യമാണെങ്കിലും അമിത അളവായാൽ മുടിയിലെ കറുപ്പ് നിറം നഷ്ടമാകുകയും നരയ്ക്കുകയും ചെയ്യും. രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയ്ക്കും ഉപ്പിൻറെ അമിത ഉപയോഗം കാരണമാകും.
ഉപ്പ് പോലെ തന്നെ പഞ്ചസാരയും മുടി നരക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. നമ്മൾ അറിയാതെ തന്നെ ദിവസേന പല രൂപത്തിൽ പഞ്ചസാര ശരീരത്തിൽ വലിയ അളവിൽ എത്തുന്നുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിനൊപ്പം മുടി നരയ്ക്കുന്നതിനും കാരണമാകുന്നു. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഇ ഗണ്യമായി കുറക്കുന്ന വസ്തുവാണ് പഞ്ചസാര.
മുട്ട അമിതമായി കഴിക്കുന്നവരിൽ പെട്ടെന്ന് മുടി നരയ്ക്കാൻ സാധ്യതയുണ്ട്. പ്രോട്ടീൻ ലഭിക്കുന്നതിനായാണ് പലരും മുട്ട കഴിക്കുന്നത്. എന്നാൽ, മുട്ട അമിതമായി കഴിച്ചാൽ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിൻ കൃത്യമായി ആഗിരണം ചെയ്യപ്പെടുന്നതിന് തടസമാകും. ഇത് മുടി നരയ്ക്കാൻ കാരണമാകുന്നു.
കോഴി, പോത്ത്, പന്നി തുടങ്ങിയ മാംസാഹാരങ്ങൾ കഴിക്കുന്നവരുടെ മുടിയുടെ നിറം വേഗം നഷ്ടമാകും. പ്രോട്ടീൻ കൂടുതലായി ശരീരത്തിലേയ്ക്ക് എത്തുന്നുണ്ടെങ്കിലും ഇത് യൂറിക് ആസിഡ് കൂടാൻ കാരണമാകുന്നു. ഇത് മുടിയിൽ വേഗം നര കയറാൻ കാരണമാകും. നിരന്തരമായി മാംസാഹാരത്തെ ആശ്രയിക്കാതിരിക്കുക എന്നത് തന്നെയാണ് പ്രതിവിധി.
വേനൽക്കാലത്ത് ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഫലവർഗമാണ് ഓറഞ്ച്. എന്നാൽ, അമിതമായി ഓറഞ്ച് കഴിച്ചാൽ മുടിയിൽ നര കയറും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന അസ്‌കോർബിക് ആസിഡ്, കോപ്പർ ആഗിരണം ചെയ്യുന്നത് തടയുന്നു. ശരീരത്തിൽ കോപ്പറിന്റെ അളവ് കുറയുന്നത് മുടി നരയ്ക്കാൻ കാരണമാകും.