ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമായ ഒന്നാണ് . എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
ഇടുങ്ങിയ ധമനികളില്‍ രക്തത്തിനും ഓക്സിജനും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ല. മറ്റ് ശരീരഭാഗങ്ങള്‍ക്കൊപ്പം ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാവുന്നതാണിത് . മോശം കൊളസ്‌ട്രോളിന് ധമനികളെ പൂര്‍ണ്ണമായും തടയാനുള്ള കഴിവുണ്ട്. അത് ഹൃദയാഘാത സാധ്യത കൂട്ടുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുന്നതിലൂടെ കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കാൻ കഴിയുന്നതാണ്.
സവാള കഴിക്കുന്നത് കൊളസ്ട്രോള്‍ കറയ്ക്കാന്‍ സഹായിക്കുമെന്ന് റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി ജേണലായ ഫുഡ് ആന്‍ഡ് ഫംഗ്ഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. സവാള കൂടുതലായി കഴിക്കുന്ന ഹാംസ്റ്റര്‍ ഗ്രൂപ്പുകളില്‍ ഉയര്‍ന്ന അളവിലുള്ള “നല്ല കൊളസ്ട്രോള്‍” നിലനിര്‍ത്തുമ്ബോള്‍ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അല്ലെങ്കില്‍ എല്‍ഡിഎല്‍ അളവ് കുറഞ്ഞുതായി കണ്ടെത്തിയിട്ടുണ്ട്.
സവാള മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. ഭക്ഷണത്തില്‍ സവാള ചേര്‍ക്കുന്നതും ദഹനം വര്‍ദ്ധിപ്പിക്കാൻ സഹായിക്കും . സവാളയില്‍ ആന്റി ഓക്സിഡന്‍റുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയുകയും ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതാണ് . അവയുടെ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാനും നല്ലതാണ്.