അമിതമായ കട്ടൻചായ ഉപയോ​ഗം അത്ര നല്ലതല്ല; കാരണമറിയാം..

New Update

ബോറടി മാറ്റാൻ മുതൽ പനിച്ച് വിറച്ചിരിക്കുമ്പോൾ കുറച്ച് ആശ്വാസം കിട്ടാൻ വരെ പലരും കട്ടൻചായയെ ആണ് ആശ്രയിക്കുന്നത്. എന്നാൽ അമിതമായ കട്ടൻചായ ഉപയോ​ഗം അത്ര നല്ലതുമല്ല. മിതമായ അളവിൽ, ദിവസവും ഏകദേശം നാല് കപ്പ് വരെ കട്ടൻചായ കുടിക്കുന്നത് സുരക്ഷിതമാണ്. ഈ അളവ് കൂടിയാൽ ദോഷകരമാണ്.

Advertisment

publive-image

കട്ടൻ ചായക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നൽകുന്ന ടാനിനുകൾ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും. അമിതമായി കട്ടൻ ചായ കുടിച്ച് ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നത് വിളർച്ചയ്ക്ക് കാരണമാകും. ഇതിനുപുറമേ ഹൃദയമിടിപ്പ് കൂടാനും ശരിയായ മർദത്തിൽ ഹൃദയത്തിന് രക്തം പമ്പു ചെയ്യാൻ കഴിയാതെ വരുന്നതുകൊണ്ട് ഹൃദയം തകരാറിലാകാനും കാരണമാകും.

പതിവായി അമിതമായി കട്ടൻചായ കുടിക്കുന്നത് മൂലം ദഹനപ്രശ്നങ്ങളും ഉണ്ടാകും. വയറുവേദന, ഗ്യാസ്ട്രബിൾ, ഓക്കാനം, ഛർദി തുടങ്ങിയ അസ്വസ്ഥതകൾക്ക് ഇത് കാരണമാകും. പത്ത് ​ഗ്രാമിൽ കൂടുതൽ‌ കഫീൻ അടങ്ങിയ കട്ടൻചായ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കഫീൻ അമിതമായാൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. വിറയൽ, പരിഭ്രമം, തലവേദന, ഉമിനീർ വറ്റുക, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇതുമൂലമുണ്ടാകും.

Advertisment