നമ്മളില്‍ പലരും കേക്കും ചോക്ലേറ്റുമൊക്കെ വേണ്ടെന്ന് വച്ച് പ്രോട്ടീന്‍ ബാറും ഷേയ്ക്കും സാലഡിമൊക്കെ കഴിക്കുന്നത് പതിവാക്കുന്നവരാണ്. ആരോഗ്യത്തിന് നല്ലതാണെന്ന വിശേഷണവുമായി കടയില്‍ നിരന്നിരിക്കുന്ന പാക്കറ്റുകളും ഒരുപാടുണ്ട്. പക്ഷെ 'ഹെല്‍ത്തി' എന്ന് എഴുതി വരുന്നതെല്ലാം ആരോഗ്യത്തിന് നല്ലതായിരിക്കില്ല എന്നതാണ് വാസ്തവം. ഒരുപക്ഷെ ആരോഗ്യത്തിന് നല്ലതാണെന്ന് തെറ്റിദ്ധരിച്ച് നിങ്ങള്‍ കഴിച്ചിട്ടുള്ള അഞ്ച് ഭക്ഷണങ്ങള്‍ ഇവയാകാം.
പ്രോട്ടീന്‍ ഷെയ്ക്ക്, പ്രോട്ടീന്‍ ബാര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി ചാടിവീഴുന്നവരാണ് കൂടുതല്‍. എന്നാല്‍ പ്രോട്ടീന്‍ അളവ് കൂടുതലാണെന്ന് കരുതി അത് ആരോഗ്യത്തെ സഹായിക്കണമെന്നില്ല. അതുമാത്രമല്ല ചില പ്രോട്ടീന്‍ ബാറുകള്‍ കൃത്രിമ ചേരുവകള്‍ നിറഞ്ഞ ഇഷ്ടികകഷ്ണങ്ങളാണെന്നും ഇത് ആരോഗ്യത്തിന് യാതൊരു പ്രയോജനവും നല്‍കില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
പലഹാരങ്ങള്‍ക്കും മറ്റും സണ്‍ഫ്‌ളവര്‍ ഓയില്‍, സൊയാബീന്‍ ഓയില്‍ എന്നിവ ഉപയോഗിക്കണമെന്ന ഉപദേശം പതിവായി കേള്‍ക്കാറുണ്ടോ? മറ്റ് എണ്ണകളേക്കാള്‍ ആരോഗ്യത്തിന് നല്ലത് ഇവയാണെന്നാണ് പൊതുവേ കരുതുന്നത്. എന്നാണ് ഇവ ആരോഗ്യപ്രശ്‌നങ്ങളുടെ നമ്പര്‍ വണ്‍ കാരണക്കാരാണെന്നാണ് ന്യൂട്രീഷണിസ്റ്റുകള്‍ പറയുന്നത്. കാരണം വെജിറ്റബിള്‍ ഓയില്‍ ഒരുപാട് ശുദ്ധീകരിക്കപ്പെട്ടതും ഒമേഗ 6 നിറ#്ഞതുമാണ്. ഇത് കാന്‍സര്‍ കോശങ്ങളെയും രക്തം കട്ടപിടിക്കുന്നതിനെയും ത്വരിതപ്പെടുത്തുന്നു. ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകും.
പാക്കറ്റില്‍ ലഭിക്കുന്ന റെഡി ടു ഈറ്റ് സാലഡുകള്‍ കാഴ്ച്ചയില്‍ വളരെ ഫ്രെഷ് ആണെന്ന് തോന്നും. പക്ഷെ അതല്ല സത്യം. അധികനേരം കേടുകൂടാതെ ഇരിക്കാനായി ഇവയില്‍ പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിച്ചിട്ടുണ്ടാകും. അതുകൊണ്ട് റെഡി ടു ഈറ്റ് സാലഡുകളില്‍ സോഡിയം, ഫാറ്റ് എന്നിവയുടെ അളവ് കൂടുതലായിരിക്കുമെന്നാണ് പോഷകാഹാരവിദഗ്ധര്‍ പറയുന്നത്. ഇത് അനാരോഗ്യകരമാണ്.