ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് കാന്‍സര്‍, 2020ല്‍ മാത്രം 10 ദശലക്ഷത്തിലധികം പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. കാന്‍സറിനെക്കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് വ്യക്തമായ വിവരങ്ങള്‍ എത്തികാന്‍ അധികാരികള്‍ ശ്രമിക്കുമ്പോഴും തെറ്റായ പല വിവരങ്ങളും ഇതുസംബന്ധിച്ച് ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ നമ്മളില്‍ പലരും സത്യമാണെന്ന് വിശ്വസിക്കുകയും മറ്റ് പലരോടും പങ്കുവയ്ക്കുകയും ചെയ്യുന്ന തെറ്റിദ്ധാരണകള്‍..
ഡിയോഡ്രന്റുകളിലും കക്ഷത്തിലുപയോഗിക്കുന്ന പെര്‍ഫ്യൂമുകളിലും ഹാനീകരമായ അലുമിനിയം സംയുക്തങ്ങളും പാരബെന്‍ പോലുള്ളവയും അടങ്ങിയിട്ടുണ്ടെന്നും ഇത് ചര്‍മ്മം വലിച്ചെടുക്കുകയോ ഷേവ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെറിയ സുഷിരങ്ങളിലൂടെ അകത്ത് പ്രവേശിക്കുകയോ ചെയ്യും എന്നാണ് പല റിപ്പോര്‍ട്ടുകളിലും പറയുന്നത്. എന്നാല്‍ ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ഇല്ല.
പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (പിഇടി) സ്‌കാനുകളില്‍ ചെറിയ അളവില്‍ റേഡിയോ ആക്ടീവ് ട്രേസര്‍ ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന തെറ്റായ ധാരണയാകാം ഇങ്ങനെ ചിന്തിക്കാന്‍ കാരണമെന്നാണ് മായോ ക്ലിനിക്ക് പറയുന്നത്. ഈ ട്രേസറില്‍ ചിലത് ശരീരത്തിലെ എല്ലാ ടിഷ്യൂകളും ആഗിരണം ചെയ്യുമെങ്കിലും കാന്‍സര്‍ കോശങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന ടിഷ്യുകള്‍ വലിയ അളവില്‍ ഇവയെ ആഗിരണം ചെയ്യും.
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനമനുസരിച്ച് വളരെ അടുത്തിടപഴുകിയാല്‍ പോലും കാന്‍സര്‍ പകരില്ല. അതായത് സെക്‌സ്, ചുംബനം, ഭക്ഷണം പങ്കിടുക, ഓരേ വായൂ ശ്വസിക്കുക തുടങ്ങിയ കാര്യങ്ങള്‍ പോലും അര്‍ബുദം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ ഇടയാക്കില്ല. കാന്‍സര്‍ ബാധിതനായ ഒരു വ്യക്തിയുടെ ശരീരത്തിലുളള അര്‍ബുദ കോശങ്ങള്‍ക്ക് ആരോഗ്യമുള്ള മറ്റൊരാളുടെ ശരീരത്തില്‍ ജിവിക്കാനാവില്ല.