ഉപ്പിന്റെ അമിത ഉപയോ​ഗം ഹൃദ്രോഗം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്ക് കാരണമാകും

New Update

രോഗത്തിന്റെയും മരണത്തിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണ് സോഡിയം ഉപഭോഗമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2025ഓടെ സോഡിയം ഉപഭോഗം 30ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. എന്നാൽ നിലവിൽ ഈ ലക്ഷ്യത്തിൽ നിന്ന് ദിശ മാറിയാണ് നമ്മൾ നീങ്ങുന്നത്.

Advertisment

publive-image

ശരീരത്തിന് വളരെ അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് സോഡിയമെങ്കിലും ഇതിന്റെ അമിത ഉപയോ​ഗം ഹൃദ്രോഗം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്ക് കാരണമാകും. നമ്മുടെയെല്ലാം അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ ഉപ്പ് തന്നെയാണ് സോഡിയത്തിന്റെ പ്രധാന ഉറവിടം. പ്രതിദിനം ഉപയോ​ഗിക്കാവുന്ന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമിൽ താഴെ അതായത് ഒരു ടീസ്പൂൺ എന്നാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത്.

എന്നാൽ ഇതിന്റെ ഇരട്ടിയിലധികം ഏകദേശം 10.8 ​ഗ്രാം ആണ് നിലവിൽ സോഡിയം ഉപയോ​ഗത്തിന്റെ ആ​ഗോള ശരാശരി. ‌നിലവിൽ ബ്രസീൽ, ചിലി, ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ, മലേഷ്യ, മെക്സിക്കോ, സൗദി അറേബ്യ, സ്പെയിൻ, ഉറുഗ്വേ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് സോഡിയം ഉപയോ​ഗം കുറയ്ക്കാൻ വ്യക്തമായ പോളിസികൾ ഉള്ളത്.  സോഡിയം കുറയ്ക്കാൻ സ്വീകരിക്കാവുന്ന നാല് മികച്ച വഴികൾ ഇത്...

• ഉപ്പിന്റെ അളവ് കുറഞ്ഞ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക, ഓരോ ദിവസവും ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന ഉപ്പ് അളന്ന് ക്രമപ്പെടുത്തുക.
• ആശുപത്രികൾ, സ്‌കൂളുകൾ, ജോലിസ്ഥലങ്ങൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം അടങ്ങിയ ഭക്ഷണം പരിമിതപ്പെടുത്തുന്നതിന് നയങ്ങൾ രൂപീകരിക്കുക.
• സോഡിയം കുറവുള്ള ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന തരത്തിലുള്ള ലേബലുകൾ പാക്കറ്റ് ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുക.
• ഉപ്പ്/സോഡിയം ഉപഭോഗം കുറയ്ക്കുന്നതിന് അവബോധം സൃഷ്യിക്കുക. മാധ്യമങ്ങളിലൂടെ ഇതിന് പ്രചാരണം നൽകുക.

Advertisment