സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാനാകുന്ന ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ അറിയാം..

New Update

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാനാകുന്ന വ്യത്യസ്ത തരം ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. അതിലൊന്നാണ് വന്ധ്യംകരണം. വളരെ ഫലപ്രദമാണെങ്കിലും ഇവ വീണ്ടും തിരിച്ചെടുക്കാന്‍ കഴിയാത്ത രീതിയാണ്. ബീജവും അണ്ഡവും തമ്മില്‍ ചേരാതിരിക്കാന്‍ ഫലോപ്യൻ ട്യൂബുകള്‍ വിഛേദിക്കുകയോ കൂട്ടിക്കെട്ടുകയോ ചെയ്യുന്ന ശസ്ത്രക്രിയയാണിത്. ഈ രീതിയെപ്പറ്റി പലരിലും തെറ്റിദ്ധാരണയുണ്ട്.

Advertisment

publive-image

ട്യൂബക്ട്മി ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നാണ് ചിലരുടെയെങ്കിലും ധാരണ. എന്നാല്‍ ഇതേപ്പറ്റി നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുന്നതാണ് ഉചിതം. മറ്റൊന്നാണ് ഹോര്‍മോണല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍. ഓറല്‍ ഗുളികകള്‍ ഉള്‍പ്പെടെ, വ്യത്യസ്ത രൂപങ്ങളില്‍ ഇവ ലഭ്യമാണ്. രണ്ട് രീതിയിലാണ് ഓറല്‍ പില്‍സ് ഇന്ന് നിലവിലുള്ളത്. കമ്പൈൻഡ് ഓറൽ കോൺട്രാസെപ്ഷൻ ഇതില്‍ ഈസ്ട്രജനും പ്രോജസ്റ്റിനും അടങ്ങിയിട്ടുണ്ട്.

പ്രൊജസ്റ്ററോണ്‍ മാത്രമുള്ള ഗുളികകളാണ് രണ്ടാമത്തേത്. ഇവയെ മിനി പില്ലുകള്‍ എന്നും വിളിക്കുന്നു. കമ്പൈൻഡ് ഹോർമോണൽ കോൺട്രാസെപ്ഷൻ ഉപയോഗിക്കുമ്പോൾ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാന്‍ സാധ്യതയുണ്ട്. അവ ചിലപ്പോള്‍ ധമനികളിലെ രക്തം കട്ടപിടിക്കാന്‍ കാരണമായേക്കാം. അതിനാല്‍ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരം രീതികൾ ഉപയോഗിക്കാവൂ.

പ്രൊജസ്റ്ററോണ്‍ മാത്രമുള്ള ഗുളികകളില്‍ ഇത്തരം റിസ്‌കുകളുടെ സാധ്യത താരതമ്യേന കുറവാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇതുപയോഗിക്കാവുന്നതാണ്. എന്നാൽ ഇടവിട്ടുള്ള ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗര്‍ഭപാത്രത്തിലേക്ക് ബീജം കടക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഗര്‍ഭ നിരോധന മാര്‍ഗ്ഗമാണ് ബാരിയര്‍ കോണ്‍ട്രാസെപ്റ്റീവ്‌സ്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കോണ്ടം ഇതിനുദാഹരണമാണ്. കൂടാതെ എച്ച്‌ഐവി പോലുള്ള ലൈംഗിക രോഗങ്ങളെ ചെറുക്കാനും കോണ്ടം സഹായിക്കുന്നു.

Advertisment